Wednesday, May 15, 2013

നികുതിയടക്കാതെ സ്വര്‍ണ്ണം: കയറ്റുമതി സ്ഥാപനത്തിനെതിരെ കേസ്

കൊച്ചി പ്രത്യേക സാമ്പത്തിക മേഖല കേന്ദ്രീകരിച്ച് രാജ്യത്തെ സ്വര്‍ണമേഖലയിലെ വമ്പന്‍ കമ്പനിയുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണാഭരണ ഉല്‍പാദകര്‍ എന്ന് അവകാശപ്പെടുന്ന ബംഗളൂരു ആസ്ഥാനമായുള്ള രാജേഷ് എക്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് ഭീമമായ തട്ടിപ്പ് അരങ്ങേറിയത്.

ആഭരണം നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നതിന് സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിലവിലുള്ള നികുതി ഇളവ് ചൂഷണം ചെയ്ത് ഈ ആഭരണം അഭ്യന്തര വിപണിയില്‍ വിറ്റഴിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. സ്ഥാപനത്തിന്റെ കൊച്ചി ഓഫീസില്‍ നിന്ന് ബംഗളൂരുവിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം സ്വര്‍ണ നാണയങ്ങളുമായി കമ്പനി ഉദ്യോഗസ്ഥനെ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കൊച്ചി വിഭാഗം പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഡിആര്‍ഐയുടെ നടപടിയെ തുടര്‍ന്ന് കൊച്ചിയിലെ സ്ഥാപനം സെസ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ അടച്ചു പൂട്ടി. കമ്പനിയുടെ എക്സിം മാനേജര്‍ ആന്ധ്രപ്രദേശ് സ്വദേശി ഹരീഷ്ബാബുവിനെയാണ് കഴിഞ്ഞ ദിവസം ഒരു കിലോ സ്വര്‍ണ നാണയങ്ങളുമായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഡിആര്‍ഐ സംഘം പിടികൂടിയത്. സെസില്‍ നിന്നും സ്വര്‍ണവുമായി ഇറങ്ങിയ ഇയാളെ പിന്തുടര്‍ന്നാണ് ഡിആര്‍ഐ സംഘം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഐലണ്ട് എക്സ്പ്രസില്‍ ഇത് കടത്താനായിരുന്നു ശ്രമം. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ബംഗളൂരുവില്‍ സ്ഥാപനത്തിന്റെ എംഡി പ്രശാന്ത് മേത്തയ്ക്ക് കൈമാറാനാണ് സ്വര്‍ണം കൊണ്ടുപോകുന്നതെന്ന് വ്യക്തമായി.

പതിവായി ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുപോകാറുണ്ടെന്നും ഇദ്ദേഹം ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതേ തുടര്‍ന്ന് സ്ഥാപനത്തിന്റെ കൊച്ചിയിലെ മാനേജര്‍ കോട്ടയം മണര്‍കാട് സ്വദേശി ബിജുവിനെയും ഡിആര്‍ഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ ഇരുവരെയും കൊച്ചിയിലെസാമ്പത്തിക കുറ്റാന്വേണ കോടതി റിമാന്റ് ചെയ്തു. ലോകത്ത് ഉടനീളം ആഭരണ വിതരണ ശൃംഖലകളുള്ള വമ്പന്‍ സ്ഥാപനമാണ് രാജേഷ് എക്സ്പോര്‍ട്ട്സ്. പ്രതിമാസം ആറ്, ഏഴ് ടണ്‍ സ്വര്‍ണം ഇവര്‍ ഇറക്കുമതി ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രത്യേക സാമ്പത്തിക മേഖലയുടെ തുടക്കം മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം മൊത്തം നടത്തിയ നികുതി വെട്ടിപ്പ് എത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഇതിന് പുറമെ പ്രത്യേക സാമ്പത്തിക മേഖലയിലെ ഇളവുകളുടെ ദുര്‍വിനിയോഗവും ഗുരുതരമായ കുറ്റകൃത്യമാണ്. വന്‍ സുരക്ഷാസജ്ജീകരണമുള്ള സെസില്‍ നിന്നും അനധികൃതമായി സ്വര്‍ണം കടത്തപ്പെട്ടതും ദുരൂഹമാണ്. കേസില്‍ കമ്പനിയുടെ എംഡി പ്രകാശ് മേത്തയ്ക്ക് ഡിആര്‍ഐ സമണ്‍സ് അയച്ചുവെങ്കിലും ഇയാള്‍ ഒളിവില്‍ ആണെന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കുന്ന സ്വര്‍ണ ബാറുകള്‍ നാണയങ്ങളും മറ്റുമാക്കി ഏതാണ്ട് അതേ നിരക്കില്‍ തന്നെയാണ് കമ്പനി കയറ്റുമതി ചെയ്തിരുന്നത്. മൂല്യ വര്‍ധിത ഉല്‍പന്നമായി കയറ്റി അയക്കുമ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന ലാഭം പോലും ഇവരില്‍ നിന്നും ലഭിച്ചിരുന്നില്ല. ഇതിലെ ദുരൂഹത വാണിജ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാണയം പോലുള്ളവയ്ക്കൊപ്പം കൊച്ചിയില്‍ ആഭരണവും നിര്‍മിക്കണമെന്ന് കമ്പനിയോട് വാണിജ്യമന്ത്രാലയത്തിനായി സെസ് ഡെവലപ്പ്മെന്റ് ഓഫീസര്‍ നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കപ്പെടുന്നില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഘട്ടത്തില്‍ തന്നെ ഡിആര്‍ഐ അധികൃതര്‍ കമ്പനിയുടെ പ്രവര്‍ത്തനം നിരീക്ഷിച്ചു വരികയായിരുന്നു. നിലവില്‍ ഈ സ്ഥാപനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കിയ ഏതാണ്ട് 850 കിലോഗ്രാമോളം സ്വര്‍ണം അവിടെ കെട്ടിക്കിടക്കുകയാണ്. പ്രത്യേക സാമ്പത്തിക മേഖലയിലെ തങ്ങളുടെ സ്ഥാപനം അടച്ചു പൂട്ടിയ സ്ഥിതിക്ക് ഇത് കമ്പനിക്ക് തിരിച്ചയക്കേണ്ടി വരുമെന്നാണ് സൂചന.

deshabhimani 140513

കൊച്ചി സെസില്‍ വന്‍ സ്വര്‍ണനികുതിവെട്ടിപ്പ്

കൊച്ചി: കൊച്ചി പ്രത്യേക സാമ്പത്തികമേഖല (സെസ്) കേന്ദ്രീകരിച്ച് രാജ്യത്തെ സ്വര്‍ണമേഖലയിലെ വമ്പന്‍ കമ്പനിയുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ്. ബംഗളൂരു ആസ്ഥാനമായ രാജേഷ് എക്സ്പോര്‍ട്ട്സ് എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് ഭീമമായ തട്ടിപ്പ് അരങ്ങേറിയത്. ആഭരണം നിര്‍മിച്ച് കയറ്റുമതിചെയ്യുന്നതിന് സ്വര്‍ണം ഇറക്കുമതിചെയ്യാന്‍ പ്രത്യേക സാമ്പത്തികമേഖലയ്ക്ക് ലഭിക്കുന്ന നികുതിയിളവ് മുതലാക്കി ആഭരണം അഭ്യന്തര വിപണിയില്‍ വിറ്റാണ് തട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിന്റെ കൊച്ചി ഓഫീസില്‍നിന്ന് ബംഗളൂരുവിലേക്ക് കടത്താന്‍ശ്രമിച്ച ഒരു കിലോ സ്വര്‍ണനാണയങ്ങളുമായി കമ്പനി ഉദ്യോഗസ്ഥനെ റെവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ്(ഡിആര്‍ഐ) കൊച്ചിവിഭാഗം പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഡിആര്‍ഐയുടെ നടപടിയെത്തുടര്‍ന്ന് കൊച്ചിയിലെ സ്ഥാപനം സെസ് ഡെവലപ്മെന്റ് കമീഷണര്‍ അടച്ചുപൂട്ടി. കമ്പനിയുടെ എക്സിം മാനേജര്‍ ആന്ധ്രാപ്രദേശ് സ്വദേശി ഹരീഷ്ബാബുവിനെയാണ് കഴിഞ്ഞദിവസം ഒരുകിലോ സ്വര്‍ണനാണയങ്ങളുമായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഡിആര്‍ഐ സംഘം പിടികൂടിയത്. സെസില്‍നിന്ന് സ്വര്‍ണവുമായി ഇറങ്ങിയ ഇയാളെ പിന്തുടര്‍ന്ന് ഡിആര്‍ഐ സംഘം റെയില്‍വേസ്റ്റേഷനില്‍ എത്തുകയായിരുന്നു. ഐലന്‍ഡ് എക്സ്പ്രസില്‍ കടത്താനായിരുന്നു ശ്രമം.
ചോദ്യംചെയ്യലില്‍ ബംഗളൂരുവില്‍ സ്ഥാപനത്തിന്റെ എംഡി പ്രശാന്ത് മേത്തയ്ക്ക് കൈമാറാനാണ് സ്വര്‍ണം കൊണ്ടുപോകുന്നതെന്ന് വ്യക്തമായി. പതിവായി ഇങ്ങനെ സ്വര്‍ണം കൊണ്ടുപോകാറുണ്ടെന്നും ഇദ്ദേഹം സമ്മതിച്ചു. ഇതേത്തുടര്‍ന്ന് സ്ഥാപനത്തിന്റെ കൊച്ചിയിലെ മാനേജര്‍ കോട്ടയം മണര്‍കാട് സ്വദേശി ബിജുവിനെയും ഡിആര്‍ഐ അറസ്റ്റ്ചെയ്തു. ഇരുവരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേണ കോടതി റിമാന്‍ഡ് ചെയ്തു.

ആഭരണങ്ങളുണ്ടാക്കി അഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നതിന് ഒരു കിലോ സ്വര്‍ണം ഇറക്കുമ്പോള്‍ 1,61,100 രൂപയാണ് ഇപ്പോള്‍നികുതി. സ്വര്‍ണത്തിന്റെ വിലയനുസരിച്ച് നികുതിയിലും വ്യത്യാസം വരും. ടണ്‍ കണക്കിന് സ്വര്‍ണം സ്ഥാപനം നികുതിവെട്ടിച്ച് ഇറക്കിയതായാണ് സൂചന. ലോകത്തുടനീളം ആഭരണ വിതരണ ശൃംഖലയുള്ള വമ്പന്‍ സ്ഥാപനമാണ് രാജേഷ് എക്സ്പോര്‍ട്ട്സ്്. പ്രതിമാസം ഏഴുടണ്‍ സ്വര്‍ണംവരെ ഇവര്‍ ഇറക്കുമതി ചെയ്തിരുന്നു. പ്രത്യേക സാമ്പത്തികമേഖലയുടെ തുടക്കംമുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം മൊത്തം നടത്തിയ നികുതിവെട്ടിപ്പ് എത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഇതിനുപുറമെ പ്രത്യേക സാമ്പത്തികമേഖലയിലെ ഇളവുകളുടെ ദുര്‍വിനിയോഗവും ഗുരുതരമായ കുറ്റകൃത്യമാണ്. വന്‍ സുരക്ഷാസജ്ജീകരണമുള്ള സെസില്‍നിന്ന് അനധികൃതമായി സ്വര്‍ണം കടത്തിയതും ദുരൂഹമാണ്.

 കേസില്‍ കമ്പനിയുടെ എംഡി പ്രകാശ് മേത്തയ്ക്ക് ഡിആര്‍ഐ സമന്‍സ് അയച്ചുവെങ്കിലും ഇയാള്‍ ഒളിവിലാണെന്ന സൂചനയാണ് ലഭിച്ചത്. നെടുമ്പാശേരിയില്‍ ഇറക്കുന്ന സ്വര്‍ണക്കട്ടികള്‍ നാണയങ്ങളും മറ്റുമാക്കി അതേനിരക്കില്‍ത്തന്നെയാണ് കമ്പനി കയറ്റുമതി ചെയ്തിരുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നമായി കയറ്റിയയക്കുമ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ട ലാഭംപോലും ഇവരില്‍നിന്ന് ലഭിച്ചിരുന്നില്ല. ഇതിലെ ദുരൂഹത വാണിജ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാണയംപോലുള്ളവയ്ക്കൊപ്പം കൊച്ചിയില്‍ ആഭരണവും നിര്‍മിക്കണമെന്ന് കമ്പനിയോട് സെസ് ഡെവലപ്മെന്റ് ഓഫീസര്‍ നിര്‍ദേശിച്ചിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ ഡിആര്‍ഐ അധികൃതര്‍ കമ്പനിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയായിരുന്നു. ഈ സ്ഥാപനത്തിനായി ഇറക്കിയ 850 കിലോ സ്വര്‍ണം നെടുമ്പാശേരിയില്‍ കെട്ടിക്കിടക്കുകയാണ്. സ്ഥാപനം അടച്ചുപൂട്ടിയ സ്ഥിതിക്ക് ഇത് കമ്പനിക്ക് തിരിച്ചയക്കേണ്ടിവരുമെന്നാണ് സൂചന.

deshabhimani 150513

No comments:

Post a Comment