Thursday, May 9, 2013
അശോകന്‍ വധം: കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം
അമ്പലത്തിന്‍കാലയിലെ സിപിഐ എം പ്രവര്‍ത്തകന്‍ അശോകന്റെ (ശ്രീകുമാര്‍) കൊലപാതക കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ഇടപെടല്‍. കസ്റ്റഡിയിലെടുത്തവര്‍ക്ക് ചായ വാങ്ങാന്‍ ഡെപ്യൂട്ടി സ്പീക്കറുടെ പേഴ്സണല്‍ സ്റ്റാഫ്. ഇറക്കിക്കൊണ്ടുപോയത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്. പ്രതികളെ സഹായിക്കാന്‍ പരസ്യമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയത്. ഞായറാഴ്ച കൊലപാതകം നടന്ന് ഏറ്റവുമാദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത് അമ്പലത്തിന്‍കാല സ്വദേശി വിജീഷിനെയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ അമ്പലത്തിന്‍കാല വാര്‍ഡ് പ്രസിഡന്റ് കൂടിയായ ഇയാള്‍ നിരവധിക്രിമിനല്‍ കേസില്‍ പ്രതിയും ബ്ലേഡ്-മണല്‍ മാഫിയസംഘത്തിലെ പ്രധാനിയുമാണ്. കൊലപാതകസംഘത്തിലെ പ്രധാനിയായ ശംഭുവിന്റെ അടുത്ത സുഹൃത്തുകൂടിയായ വിജീഷ് ആണ് കൊലപാതകത്തിന് നിയോഗിക്കപ്പെട്ടിരുന്ന നാല് സംഘങ്ങളില്‍ ഒരു സംഘത്തിന് നേതൃത്വം നല്‍കിയത്. കാരീഞ്ചല്‍ കോളനിയിലേക്ക് പോകുംവഴിയില്‍ കാത്തുനിന്ന ഈ സംഘം ആലംകോട്ടു വച്ച് തന്നെ അശോകന്‍ കൊല്ലപ്പെട്ടതിനാല്‍ മടങ്ങിപ്പോയിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ട പൊലീസ് അന്നുരാത്രി ഇയാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വീടിനു സമീപം നില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചവര്‍ പോകുന്നത് കണ്ടെന്നും അക്രമം നടക്കുമെന്ന് മനസ്സിലായതിനാല്‍ സ്ഥലത്ത് എത്തുകയുമായിരുന്നെന്ന് ഇയാള്‍ മൊഴിനല്‍കി.
ഇയാളെ ചോദ്യംചെയ്യുന്നതില്‍നിന്ന് പൊലീസിനെ തടയാന്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഒരു പടതന്നെ സ്റ്റേഷനില്‍ ഇയാള്‍ക്ക് കാവല്‍നിന്നു. ഇയാളെ വിട്ടയക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മാവുവിള സ്വദേശിയാണ് പ്രതിക്ക് സമയാസമയം ഭക്ഷണവും ചായയും എത്തിച്ചിരുന്നത്. ഇയാളെ വിട്ടയക്കാന്‍ താഴെത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നതോടെ കോണ്‍ഗ്രസ് ജില്ല-സംസ്ഥാന നേതാക്കള്‍ ഇടപെടുകയും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി 11ന് കോണ്‍ഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ശരത്ചന്ദ്രന്‍നായര്‍ നേരിട്ട് സ്റ്റേഷനിലെത്തി ഇയാളെ ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. ഇത് പൊലീസ് ഉദ്യോഗസ്ഥരില്‍ കടുത്ത അമര്‍ഷത്തിന് കാരണമായി. മുമ്പ് ഈ കേസില്‍ കസ്റ്റഡിയിലെടുത്ത അഞ്ചുപേരില്‍ നാലുപേരെ പൊലീസ് വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി പൂവന്‍വിള സ്വദേശിയായ റോബിന്‍സനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബ്ലേഡ് മാഫിയാസംഘത്തില്‍ ഉള്‍പ്പെട്ട ഇയാളെ ചോദ്യംചെയ്തപ്പോള്‍ "താനും സുഹൃത്തും കൂടി ചായ കുടിക്കാനായി" ആ സമയം രണ്ട് കിലോമീറ്ററിലധികം സഞ്ചരിച്ച് കൊലപാതകം നടന്ന ആലംകോട്ട് എത്തിയെന്നാണ് മൊഴിനല്‍കിയത്. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
deshabhimani 090513
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment