തെറിവിളിയും തമ്മില്‍ത്തല്ലും കത്തിക്കുത്തും കൊലപാതകവുംവരെ എത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പുപ്രക്രിയ പൂര്‍ത്തിയായപ്പോള്‍ സംസ്ഥാന ഘടകത്തിന് ഭാരവാഹികളുടെ നീണ്ട നിര. "രാഹുല്‍ മാജിക്" നിയമങ്ങള്‍ അടിസ്ഥാനമാക്കി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് നേതൃത്വം നല്‍കിയ സംഘടനാതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പടെ 49 സെക്രട്ടറിമാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കുപുറമെ എട്ട് ജനറല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പ് കയ്യടക്കിയപ്പോള്‍ സംസ്ഥാനകമ്മിറ്റിയിലെ ആകെയുള്ള 10 സ്ഥാനങ്ങളില്‍ അഞ്ചെണ്ണം ഐ ഗ്രൂപ്പിനും നാലെണ്ണം എ ഗ്രൂപ്പിനും ഒരെണ്ണം നാലാം ഗ്രൂപ്പിനും ലഭിച്ചു. ആദംമുല്‍സി, എസ് എം ബാലു (ഐ ഗ്രൂപ്പ്), അനീഷ് വരിക്കണ്ണാമല, ഇഫ്തികര്‍ (എ ഗ്രൂപ്പ്), ടി ജി സുനില്‍ (നാലാം ഗ്രൂപ്പ്) എന്നിവര്‍ക്കുപുറമെ വനിതാസംവരണത്തില്‍ ജെബി മേത്തര്‍(എ ഗ്രൂപ്പ്), ജി ലീന, കെ ആര്‍ രമ (ഐ ഗ്രൂപ്പ്) എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി. സെക്രട്ടറിമാരില്‍ 23 പേര്‍ ഐ ഗ്രൂപ്പില്‍നിന്നും 16 പേര്‍ എ ഗ്രൂപ്പില്‍നിന്നുമുള്ളവരാണ്.
സംസ്ഥാനനേതൃത്വത്തിലേക്ക് ആകെ 71 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 200 വോട്ട് കിട്ടുന്ന എല്ലാവര്‍ക്കും സംസ്ഥാന സെക്രട്ടറിയാകാമെന്ന വ്യവസ്ഥയാണ് എണ്ണം പെരുകാനിടയാക്കിയത്. ജയിച്ചവര്‍ വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിച്ചാണ് വിജയിച്ചതെന്ന് ആരോപണമുണ്ട്. ജനാധിപത്യസ്വഭാവം തീരെ അവകാശപ്പെടാനില്ലാത്ത സംഘടനാതെരഞ്ഞെടുപ്പു രീതിയാണ് "രാഹുല്‍ മാജിക്" എന്നാണ് ബഹുഭൂരിക്ഷം പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്. പ്രവര്‍ത്തനപാരമ്പര്യം തീരെയില്ലാത്ത, പണക്കാരുടെയും സ്തുതിപാഠകരുടെയും മാത്രം കമ്മിറ്റിയാണ് ഉണ്ടായതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മദ്യം, റിയല്‍എസ്റ്റേറ്റ്, ക്വാറി, മണല്‍ മാഫിയകളുടെ സ്പോണ്‍സര്‍ഷിപ്പില്‍ മത്സരരംഗത്തെത്തിയവരുമുണ്ട്. താഴെ തട്ടില്‍ നിന്ന് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് ജില്ലാ നേതൃത്വത്തില്‍പോലും എത്താത്ത നേതാക്കളില്‍ ഇത് വ്യാപക അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
deshabhimani
കോണ്‍ഗ്രെസ് അതിന്റെ ജനാധിപത്യ സ്വഭാവം കാത്തു സൂക്ഷിച്ചു എന്ന് ഇനി നമുക്ക് നിസംശയം പറയാം
ReplyDeleteപ ത്തു നാൽ പ്പതു കൊല്ലമയില്ലേ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ട്
ഇനി ഇപ്പോൾ ചാണ്ടി ഉമ്മനെ ,മൂത്രമൊഴിക്കാൻ പോയപ്പോൾ തലപ്പത്ത് കൊണ്ട് വന്നതാണ് എന്നൊന്നും പറയാൻ സാധിക്കത്തില്ലല്ലോ
ജനാധിപത്യപരമായി തല്ലി യും ചീത്ത വിളിച്ചും തന്നെ തിരഞ്ഞെടുത്തത്