നിര്‍മാണം വൈകുന്നതു സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഇതിലും കൃത്രിമം നടന്നു. കൊച്ചി ആസ്ഥാനമായുള്ള ശില്‍പ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്ക് ടെന്‍ഡര്‍ നല്‍കാനാണ് കൃത്രിമം നടത്തിയതെന്ന് അന്വേഷണറിപ്പോര്‍ട്ട് പറയുന്നു. ഇവരുടെ ഫ്ളാറ്റാണ് ഓര്‍ഗനൈസേഷന്റെ ഫ്ളാറ്റ് എന്ന പേരില്‍ ആദ്യം മറിച്ചുവിറ്റത്. സൈനികര്‍ക്കായി കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കാന്‍ ഓര്‍ഗനൈസേഷന്‍ 1987ലാണ് തൃപ്പൂണിത്തുറയിലെ പൂണിത്തുറ വില്ലേജിലെ സില്‍വര്‍ സാന്‍ഡ് ഐലന്‍ഡില്‍ 4.25 ഏക്കര്‍ ഭൂമി വാങ്ങുന്നത്. എന്നാല്‍ 25 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിച്ചില്ല. 1,700 ചതുരശ്ര അടി സ്ഥലത്ത് രണ്ടുനിലകളിലായി 1,940 ചതുരശ്ര അടിയുള്ള വീട് നിര്‍മിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. 750ഓളം അപേക്ഷകള്‍ ലഭിച്ചു. പദ്ധതി വൈകിയതിനെത്തുടര്‍ന്ന് 2005ല്‍ വീട് ഒന്നിന് 24.5 ലക്ഷം രൂപ വില നിശ്ചയിച്ചു. അപേക്ഷകരുടെ എണ്ണം കൂടിയതിന്റെ പേരില്‍ വീടിനു പകരം ഫ്ളാറ്റ് എന്നാക്കി മാറ്റി. പിന്നീട് ഫ്ളാറ്റിന്റെ വില 73 ലക്ഷമാക്കി ഉയര്‍ത്തി. ഫ്ളാറ്റ് നിര്‍മാണം ആരംഭിക്കുന്നതിന് 2011 ഒക്ടോബറില്‍ ടെന്‍ഡര്‍ വിളിച്ചു. പിന്നീട് ഈ കരാര്‍ റദ്ദാക്കി ആഴ്ചയ്ക്കുള്ളില്‍ ശില്‍പ കണ്‍സ്ട്രക്ഷന്‍സുമായി ഓര്‍ഗനൈസേഷന്‍ കരാര്‍ ഒപ്പിട്ടു. ഇവര്‍ വടുതലയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍ മൊത്തമായി വാങ്ങി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ മൊത്തമായി ഫ്ളാറ്റ് വാങ്ങുന്നതിന്റെ ആനുകൂല്യംപോലും സൈനികര്‍ക്ക് ലഭിച്ചില്ല. 22.19 ലക്ഷംമുതല്‍ 48.84 ലക്ഷം രൂപവരെയാണ് ഈടാക്കിത്.
1987ല്‍ കുറഞ്ഞവിലയില്‍ വാങ്ങിയ പൂണിത്തുറയിലെ ഭൂമിയില്‍ ഫ്ളാറ്റ് നിര്‍മാണത്തിനായുള്ള ചെലവുമാത്രമേ ഓര്‍ഗനൈസേഷന് വരികയുള്ളൂ. ഇത് മറച്ചുവച്ച് ഫ്ളാറ്റിന്റെ വില പെരുപ്പിച്ചുകാട്ടുകയാണ് ഓര്‍ഗനൈസേഷന്‍ ചെയ്തത്. വടുതലയില്‍ 75 സെന്റിലാണ് ശില്‍പ കണ്‍സ്ട്രക്ഷന്‍സ് നൂറോളം ഫ്ളാറ്റ് പണിതത്. റെയില്‍പാതയോടു ചേര്‍ന്നുകിടക്കുന്ന ഇവിടെ നഗരത്തിലെ മറ്റ് ഫ്ളാറ്റുകളിലെതിന് സമാനമായ സൗകര്യങ്ങളില്ലെന്ന് വാങ്ങിയവര്‍ പറയുന്നു. ഇടപാടിനു പിന്നിലെ വ്യത്യസ്ത തട്ടിപ്പുകളെക്കുറിച്ച് ഫ്ളാറ്റ് ഉടമകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.
deshabhimani
No comments:
Post a Comment