കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനെയാണ് എതിര്‍വിഭാഗം ശനിയാഴ്ച ക്ഷേത്രനടയില്‍ വെട്ടിക്കൊന്നത്. സംഭവത്തില്‍ കോണ്‍ഗ്രസിലെ ഇരുവിഭാഗം തമ്മിലുള്ള പോരിനെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ക്ക് വേണ്ടി പണം പലിശക്കുകൊടുക്കുന്നത് അയ്യന്തോള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില യൂത്ത് കോണ്‍ഗ്രസുകാരാണെന്നും വിവരമുണ്ട്. എന്നാല്‍ ഗ്രൂപ്പ് പോരിനെക്കുറിച്ചും ഗുണ്ടാസംഘങ്ങളെയും ചുറ്റിപ്പറ്റി അന്വേഷണം തുടര്‍ന്നാല്‍ ഉന്നതനേതാക്കള്‍ കുടുങ്ങുമെന്ന് വ്യക്തമായതോടെ അന്വേഷണം ഒതുക്കാന്‍ ശ്രമം നടക്കുകയാണ്.
പൊലീസില്‍ കീഴടങ്ങിയ അയ്യന്തോള്‍ സ്വദേശികളായ സുരേഷ് (29), പ്രവീണ്‍ (28), അടാട്ട് സ്വദേശി മാര്‍ട്ടിന്‍ (32), ചാവക്കാട് സ്വദേശി ഷിനോജ് (26) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ആര്‍എസ്എസുകാരനായിരുന്ന മധു കോണ്‍ഗ്രസിലെത്തി മണ്ഡലം സെക്രട്ടറിവരെയായത് മന്ത്രി സി എന്‍ ബാലകൃഷ്ണന്റെയും ഐ വിഭാഗം നേതാക്കളുടെയും സഹായത്തോടെയാണ്. ഡിസിസി ഭാരവാഹികളും മധുവിന്റെ സംരക്ഷകരായിരുന്നു. ഇവരുടെ കീഴിലാണ് മധു അയ്യന്തോളില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സി എന്‍ ബാലകൃഷ്ണന്‍പക്ഷക്കാരനെയാണ്് അയ്യന്തോളില്‍ മധു പ്രസിഡന്റായി നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് ഐ ഗ്രൂപ്പിലെതന്നെ പ്രേംജി കൊള്ളന്നൂര്‍ മത്സരിച്ചത്. പ്രേംജി തെരഞ്ഞെടുക്കപ്പെട്ടതോടെ തര്‍ക്കം മൂര്‍ഛിച്ചു. മധുവിനെ സംരക്ഷിക്കുന്നതില്‍നിന്ന് മന്ത്രിയെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംജി കെപിസിസി-ഡിസിസി നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ആക്രമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്ന് അറിയുന്നു.
deshabhimani
No comments:
Post a Comment