പൊലീസ് അതിക്രമങ്ങളെ സമചിത്തതയോടെ നേരിട്ട മത്സ്യത്തൊഴിലാളികള്‍ സമരത്തിന്റെ ഓരോ ഘട്ടത്തിലും നേതാക്കള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചു. പകല്‍ രണ്ടോടെ എല്ലാ സുരക്ഷാ മാര്‍ഗങ്ങളും മറികടന്ന് അകത്തു പ്രവേശിച്ച തൊഴിലാളികള്‍ വാട്ടര്‍ ഡ്രോമിനുള്ളില്‍ എല്ലായിടത്തുമായി നിരന്നുകിടന്ന് മത്സ്യബന്ധനവും കക്കവാരലും തുടങ്ങി. തൊഴിലാളികളെ പിടികൂടാന്‍ പൊലീസ് ബോട്ടുകളിലെത്തിയതോടെ കായലില്‍ മത്സ്യബന്ധനം നിരോധിച്ചിട്ടില്ലെന്ന വാദവുമായി ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ രംഗത്തെത്തി. നേതാക്കളുടെ നിര്‍ദേശമനുസരിച്ച് കായലില്‍ വലയിട്ട് മീന്‍പിടിക്കാന്‍ തുടങ്ങിയ തൊഴിലാളികള്‍ക്കുനേരെ പൊലീസ് ബോട്ട് ഓടിച്ചുകയറ്റി. വള്ളം ഇടിച്ചുമറിക്കാന്‍ ശ്രമിച്ചത് തൊഴിലാളികളുമായി സംഘര്‍ഷത്തിനിടയാക്കി. പൊലീസ് അതിക്രമം അവസാനിപ്പിക്കാന്‍ സമരസമിതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് മുഴുവന്‍ തൊഴിലാളികളും ഇവിടേക്ക് എത്തിയതോടെ പൊലീസ് പിന്‍വാങ്ങി. വൈകുന്നേരമായിട്ടും വിമാനം ഇറക്കാന്‍ അനുവദിക്കാതെ തൊഴിലാളികള്‍ വാട്ടര്‍ഡ്രോമില്‍ പ്രക്ഷോഭത്തില്‍ ഉറച്ചുനിന്നതോടെ വിമാനം പുന്നമടയില്‍ ഇറക്കാനാവില്ലെന്ന് ജില്ലാ ഭരണകേന്ദ്രം കൊല്ലത്തുള്ള അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഷ്ടമുടിക്കായലില്‍നിന്ന് കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാല്‍, മന്ത്രി എ പി അനില്‍കുമാര്‍ എന്നിവരുമായി പറന്നുയര്‍ന്ന സീ പ്ലെയിന്‍ അവിടെത്തന്നെ തിരിച്ചിറക്കുകയായിരുന്നു
കരയിലും പ്രതിഷേധം അലയടിച്ചു
ആര്യാട്: സീ പ്ലെയിന്‍ പദ്ധതിക്കെതിരെ കായലിലെ പ്രതിഷേധത്തോടൊപ്പം കരയിലും. ആര്യാട് കിഴക്ക് സീ പ്ലെയിന്‍ ലാന്റുചെയ്യാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് പ്രതിഷേധമുയര്‍ത്തിയപ്പോള്‍ തൊഴിലാളികളും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരുമൊക്കെ പള്ളി ജെട്ടിക്ക് സമീപം അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്തും മത്സ്യത്തൊഴിലാളി യൂണിയനും പ്രതിഷേധസൂചകമായി മുദ്രാവാക്യം മുഴക്കുകയും യോഗം നടത്തുകയും ചെയ്തു. വേമ്പനാട് സംരക്ഷണവേദി ചെയര്‍മാനും പരിഷത്ത് സംസ്ഥാന പരിസ്ഥിതി കമ്മിറ്റി കണ്‍വീനറുമായ ജോജി കൂട്ടുമ്മേല്‍ യോഗം ഉദ്ഘാടനംചെയ്തു. സീ പ്ലെയിന്‍ വേമ്പനാട്ട് കായല്‍പരപ്പില്‍ ഇറക്കാന്‍ കഴിയാതിരുന്നത് ജനകീയപ്രതിഷേധത്തിന്റെ വിജയമാണെന്ന് പരിഷത്ത് ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്യാട് പള്ളി ജെട്ടിയില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ വി ദിനകരന്‍, ജില്ലാ ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍, കണ്‍വീനര്‍ ടി ജെ ആഞ്ചലോസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൂറുകണക്കിന് വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ സീ പ്ലെയിന്‍ പറന്നിറങ്ങുന്ന പുന്നമടകായലിലെ വാട്ടര്‍ഡ്രോമിലേക്ക് നീങ്ങി. സ്ത്രീകളും കുട്ടികളുമടക്കം മത്സ്യത്തൊഴിലാളികള്‍ കുടുംബസമേതമാണ് സമരത്തിനെത്തിയത്.
deshabhimani
No comments:
Post a Comment