ലുലു മാളിനായി ഇടപ്പള്ളിത്തോടിന്റെ പുറമ്പോക്ക് അടക്കമുള്ള ഭൂമി കൈയേറിയതായുള്ള പരാതിയെത്തുടര്‍ന്നാണ് മാള്‍ ഭൂമിയോട് ചേര്‍ന്നുള്ള മെട്രോ റെയില്‍ പദ്ധതി പ്രദേശത്ത് പുനര്‍ സര്‍വെക്ക് തീരുമാനമായത്. ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മോഹന്‍ദാസ് പിള്ളയാണ് സര്‍വെക്ക് ഉത്തരവിട്ടത്. കൈയേറ്റ വിവാദം ചൂടുപിടിച്ച സാഹചര്യത്തിലാണ് പുനര്‍സര്‍വെക്ക് ഡെപ്യൂട്ടി കലക്ടര്‍ നിര്‍ബന്ധിതമായത്. ലുലുമാള്‍ പുറമ്പോക്ക് കൈയേറിയതായും ഇതിനെതിരെ നടപടി ആവശ്യപ്പെട്ടും കൊച്ചി മെട്രോ റെയില്‍ കമ്പനി (കെഎംആര്‍എല്‍) നല്‍കിയ പരാതി കൊച്ചി കോര്‍പറേഷന്‍ മുക്കിയതായും വ്യക്തമായിരുന്നു. പരാതിയില്‍ കളമശേരി മുനിസിപ്പാലിറ്റി മറുപടി നല്‍കിയെങ്കിലും ഒരുവര്‍ഷം പിന്നിട്ടിട്ടും കോര്‍പറേഷന്‍ പ്രതികരിച്ചില്ല. മുനിസിപ്പല്‍ പ്രദേശത്ത് തോടരികില്‍നിന്നു മൂന്നു മീറ്ററും കോര്‍പറേഷന്‍ അതിര്‍ത്തിയില്‍ എട്ടു മീറ്ററും വിട്ടേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുള്ളൂ. ലുലുമാള്‍ ഇതു ലംഘിച്ചാണ് നിര്‍മാണം നടത്തിയതെന്നാണ് പ്രധാന ആക്ഷേപം. പുനര്‍ സര്‍വേയിലൂടെ കൈയേറ്റ പ്രശ്നത്തില്‍ കൃത്യതയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
deshabhimani
No comments:
Post a Comment