Thursday, June 6, 2013

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് നടത്തിയ പരീക്ഷ റദ്ദാക്കി

സംസ്ഥാന മെഡിക്കല്‍ മാനേജ്മെന്റ് നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കി. പുതിയ പരീക്ഷ 22ന് നടത്തും. സുതാര്യതയില്ലാതെ നടത്തിയ പരീക്ഷ ജസ്റ്റിസ് ജെയിംസ് കമ്മറ്റിയാണ് റദ്ദാക്കിയത്. പ്രവേശനം നല്‍കാന്‍ ചില വിദ്യാര്‍ഥികളോട് മാനേജ്മെന്റ് അധികൃതര്‍ മുന്‍കൂര്‍ പണം വാങ്ങിയിരുന്നെന്നും ഈ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് മുന്നോടിയായി പ്രത്യേക പരീശീലനം നല്‍കിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.

പ്രവേശന പരീക്ഷയ്ക്ക് സുതാര്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയാണ് പ്രവേശന പരീക്ഷ നടത്തിയത്.

പരീക്ഷയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ജെയിംസ് കമ്മറ്റി കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ സിറ്റിങ്ങില്‍ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്.

deshabhimani

No comments:

Post a Comment