ഉച്ചക്ക് ഒന്നോടെ പരീക്ഷാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യം പൊലീസ് ലാത്തി വീശി. പിന്നീട് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് ബിനീഷ് അടക്കമുള്ള എസ്എഫ്ഐ നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചത്. മുദ്രവാക്യം വിളിച്ച് നീങ്ങിയ ഇവരെ പൊലീസ് പിന്തുടര്‍ന്ന് വേട്ടയാടുകയായിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് അതിക്രമം.
കേരള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാനത്തെ 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 360 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് ചാത്തമംഗലം കളന്‍തോട് എംഇഎസ് രാജ സ്കൂളില്‍ വെള്ളിയാഴ്ച പരീക്ഷ നടന്നത്. ഉച്ചക്ക് രണ്ടരക്കായിരുന്നു പരീക്ഷ. എംബിബിഎസ് സീറ്റിന് ലക്ഷങ്ങള്‍ കോഴ വാങ്ങിയ ചില സ്ഥാപനങ്ങള്‍ ഇടനിലക്കാര്‍ മുഖേന ചോദ്യങ്ങള്‍ ചോര്‍ത്തി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതായി ചില ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട പ്രവേശനപരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പട്ടാണ് വിദ്യാര്‍ഥി-യുവജന സംഘടനകള്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. എസ്എഫ്ഐയെ കൂടാതെ എഐഎസ്എഫ്, എെഐവൈഎഫ്, കെഎസ്യു, എബിവിപി, എസ്ഐഒ തുടങ്ങിയ സംഘടനകളും പരീക്ഷാ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സംഘര്‍ഷത്തിനിടെ 964 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.
ലാത്തിച്ചാര്‍ജില്‍ വ്യാപക പ്രതിഷേധം
കോഴിക്കോട്: മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കാനും കച്ചവടവല്‍ക്കരിക്കാനുമുള്ള സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ നിഷ്ഠൂരമായി ലാത്തിച്ചാര്‍ജുചെയ്ത പൊലീസ് നടപടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലാണുള്ളത്. ലാത്തിച്ചാര്‍ജിലും പൊലീസ് നടത്തിയ കല്ലേറിലും പരിക്കുപറ്റിയ വിദ്യാര്‍ഥികളുടെ പേരില്‍ കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചാര്‍ത്തി കേസെടുക്കാനുള്ള ശ്രമത്തില്‍നിന്നും പൊലീസ് പിന്തിരിയണം.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ മൂല്യങ്ങളും തകര്‍ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഉന്നത നിലവാരം തകര്‍ക്കുന്ന സമീപനത്തിന്റെ ഭാഗമാണ് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് സ്വന്തം പരീക്ഷ നടത്തി പ്രവേശനം അനുവദിക്കാനുള്ള അധികാരം നല്‍കുന്നത്. വിദ്യാഭ്യാസ കച്ചവടത്തിന്റെ നെറികെട്ട രൂപമാണിത്. നാടിന്റെ പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തി എസ്എഫ്ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരത്തെ ആ അര്‍ഥത്തില്‍ പരിഗണിക്കാന്‍ രക്ഷിതാക്കളും ബഹുജനങ്ങളും തയ്യാറാകണം. സമര രംഗത്തുവരുന്ന വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ എല്ലാ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് സിപിഐ എം അഭ്യര്‍ഥിച്ചു.
എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെന്ററില്‍നിന്നും ആരംഭിച്ച മാര്‍ച്ച് ജില്ലാ സെക്രട്ടറി എന്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. എം ബിജുലാല്‍ അധ്യക്ഷനായി. എ എം റഷീദ്, സി എം ജംഷീര്‍ എന്നിവര്‍ സംസാരിച്ചു. എം വരുണ്‍ ഭാസ്കര്‍ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി പ്രതീക്ഷകേന്ദ്രത്തിന് സമീപം പ്രകടനം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോഴിക്കോട്-മുക്കം റോഡ് ഉപരോധിച്ചു
deshabhimani
No comments:
Post a Comment