ഊരുകളില്‍ സര്‍ക്കാര്‍സംവിധാനം ഇപ്പോഴും എത്തുന്നില്ലെന്നതിന്റെ തെളിവാണ് വിളര്‍ച്ചയും മഞ്ഞപ്പിത്തവും ബാധിച്ച തേക്കുപന ഊരിലെ രങ്കസ്വാമി(14)യുടെ മരണം. ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തതാണ് രങ്കസ്വാമിയുടെ മരണത്തിനിടയാക്കിയതെന്ന് ഊര്വാസികള്‍ പറയുന്നു. അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറ്റൊരു പരാമര്‍ശം. നവജാതശിശുക്കളുടെ മരണവും മാസംതികയാത്ത പ്രസവങ്ങളും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയിലാണ് അട്ടപ്പാടിയില്‍ സംഭവിച്ചത്. അതും തുടരെയെന്നോണമുള്ള മരണം ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തതയാണ് കാണിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താതെ ഉദ്യോഗസ്ഥര്‍ പറയുന്നവ ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി.
റേഷന്‍കടകള്‍മുഖേന 10 കിലോ റാഗിയും രണ്ട്കിലോ പയറും വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെക്കുറിച്ച് റേഷന്‍കടക്കാര്‍ക്ക് അറിയില്ല. എന്നാല്‍ റാഗിയും പയറുംവിതരണം ചെയ്യുന്നതിന് ഒരുകോടി 53 ലക്ഷംരൂപ ചെലവഴിച്ചെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ പണം ആര്‍ക്ക് നല്‍കിയെന്നത് ദുരൂഹമായി തുടരുന്നു. അട്ടപ്പാടിയില്‍ മുമ്പും കുടിവെള്ളക്ഷാമം ഉണ്ടായിരുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി മുന്‍ യുഡിഎഫ് സര്‍ക്കാരുകളാണ് അട്ടപ്പാടിയില്‍ ജല അതോറിറ്റിയെ ഒഴിവാക്കി ശുദ്ധജലവിതരണപദ്ധതികള്‍ ജലനിധിയെ ഏല്‍പ്പിച്ചതെന്ന കാര്യം മറച്ചുവയ്ക്കുന്നു. യുഡിഎഫ് ജലനിധിയെ ഏല്‍പ്പിച്ച 126 ജലപദ്ധതികളും പരാജയമായി.
deshabhimani
No comments:
Post a Comment