ഇന്ത്യന്‍ സമൂഹത്തെ നിയന്ത്രിക്കുന്നത് ആണ്‍കോയ്മാ മനസ്സും ജന്മി മേധാവിത്വവും ആഗോളവല്‍ക്കരണത്തിന്റെ ലാഭേച്ഛയുമാണ്. ഇരകള്‍ക്ക് നീതി കിട്ടാന്‍ ഇവിടെ സാഹചര്യമില്ല. ദളിതര്‍ക്ക് വിദ്യാഭ്യാസമോ ജോലിയോ ലഭിക്കുന്നില്ല. ഉദ്യോഗസ്ഥതലത്തില്‍ ഉയര്‍ന്ന ജാതിക്കാരുടെ ഉള്ളില്‍നിന്ന് ജാതി-ജന്മി ചിന്ത മാറിയിട്ടുമില്ല. ഇവരില്‍നിന്ന് നീതി ലഭിക്കുമെന്ന് ചിന്തിക്കാനാവാത്ത അവസ്ഥയാണ്. സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നത് അസമയത്ത് സഞ്ചരിക്കുന്നതുകൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ട്. വീട്ടില്‍ അടച്ചിടേണ്ടവരാണ് സ്ത്രീയെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ ഇന്ത്യയില്‍ പകുതി വീടുകളില്‍ അടുപ്പ് പുകയില്ല. മൂന്നിലൊന്ന് കുടുംബങ്ങളെ നയിക്കുന്നത് സ്ത്രീകളാണ്. ലൈംഗിക ചൂഷണത്തിന്റെ മാത്രമല്ല, ദാരിദ്ര്യത്തിന്റെയും അതുവഴി അനാരോഗ്യം, അസമത്വം എന്നിയുടെയും ഇരകളാണ് ഇന്ത്യന്‍ സ്ത്രീകള്‍. സ്ത്രീ ഇരയാക്കപ്പെടുന്ന സാഹചര്യത്തെപ്പറ്റി തിരിച്ചറിയാനും പ്രതികരിക്കാനും തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ആര്‍ വിജയ അധ്യക്ഷയായി. സെക്രട്ടറി കെ വി നഫീസ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ സ്വാഗതവും കെ എന്‍ സത്യഭാമ നന്ദിയും പറഞ്ഞു.
deshabhimani
No comments:
Post a Comment