സ്വകാര്യവല്‍ക്കരണത്തിനു മറുപടി അധികാര വികേന്ദ്രീകരണം: ഐസക്
ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന സ്വകാര്യവല്‍ക്കരണ വാദത്തിനുള്ള മറുപടി അധികാര വികേന്ദ്രീകരണമാണെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവമെന്റും (ഐഎംജി) നാപ്സിപാഗും സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ കേരള വികസനമാതൃക എന്ന ചര്‍ച്ചയില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദാരവല്‍ക്കരണനയം ക്ഷേമപ്രവര്‍ത്തനങ്ങളെയെല്ലാം നിരാകരിക്കുന്നു. താഴെ തട്ടിലെത്തിയ അധികാരം ഇതിനെ മറികടക്കാന്‍ സഹായിക്കും. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി തയ്യാറാക്കിയത്. അവരുടെ ജീവനോപാധിയായ കൃഷി, പരമ്പരാഗത വ്യവസായം എന്നിവ സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കി. ഇതിനോടൊപ്പം പുതിയ വികസന ഘടകങ്ങളുടെ ഭാഗമായ ഐടി, ബയോടെക്നോളജി, ടൂറിസം, വൈദഗ്ധ്യ വികസനം തുടങ്ങിയ മേഖലയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയുള്ള മുന്നേറ്റത്തിനും മുന്‍ഗണന നല്‍കി. അധികാര, ധന വികേന്ദ്രീകരണങ്ങള്‍ ശാക്തീകരിച്ചപ്പോള്‍ അക്കാര്യം അവലോകനം ചെയ്യാനുള്ള സംവിധാനവും മെച്ചപ്പെടുത്തി. എല്ലാ മേഖലയിലും സോഷ്യല്‍ ഓഡിറ്റ് സംവിധാനം വ്യാപകമാക്കി. സുതാര്യത ഉറപ്പാക്കാന്‍ എല്ലാ സര്‍ക്കാര്‍ വിവരങ്ങളും അച്ചടിച്ചുവിതരണം ചെയ്യുന്ന രീതി നടപ്പാക്കി. അധികാരവും ധനവും താഴെ തട്ടിലേക്ക് നല്‍കിയാല്‍ വിനിയോഗത്തില്‍ സുതാര്യത നഷ്ടപ്പെടുമെന്ന ആക്ഷേപം ഇതോടെ ഇല്ലാതെയായി.
കേരള വികസനമാതൃകയുടെ സുസ്ഥിരത ഉറപ്പാക്കുകയാണ് നയരൂപീകരണത്തിലെ പ്രധാന വെല്ലുവിളി. എല്ലാ ജനങ്ങള്‍ക്കും അടിസ്ഥാന സൌകര്യം ഉറപ്പാക്കാന്‍ കഴിയുന്ന നയം ഉറപ്പാകണം. വിദ്യാഭ്യസം, ആരോഗ്യം, ഭരണ നിര്‍വഹണം തുടങ്ങിയ മേഖലയിലെ ഉന്നതനിലവാരം നിലനിര്‍ത്തുന്നതിനൊപ്പം മറ്റ് മേഖലകളിലും മുന്നേറാനാകണം. എന്നാല്‍, വിഭവം പരിമിതിയാണ്. മാനുഷിക വിഭവ വികസനത്തിന് പരമാവധി നിക്ഷേപം മുടക്കിയ സംസ്ഥാനമെന്ന നലയില്‍ അറിവും വൈദഗ്ധ്യവും സേവനവും അടിസ്ഥാനമാക്കിയുള്ള വ്യവസായവല്‍ക്കരണമാണ് നമുക്ക് ആവശ്യമെന്നും ധനമന്ത്രി പറഞ്ഞു. ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. ജോര്‍ജ് മാത്യു, എസ് എം വിജയാനന്ദ്, പ്രൊഫ. എസ് പരശുരാമന്‍, ബിസ്മി ഗോപാലകൃഷ്ണന്‍, ജിജു പി അലക്സ്, കെ രവി ചര്‍ച്ചയില്‍ പങ്കെടുത്തു
ദേശാഭിമാനി 131210

ReplyDelete