ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷം ക്രിമിനലുകളാണെന്ന് പാര്‍ലമെന്ററിമന്ത്രി പി കെ ബന്‍സല്‍. എന്നാല്‍, 1.76 ലക്ഷം കോടി സര്‍ക്കാരിന് നഷ്ടം വരുത്താന്‍ അനുവദിച്ചതല്ലേ ക്രിമിനല്‍ നടപടിയെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു ചോദിച്ചു. കള്ളന്മാരെ ചൂണ്ടിക്കാട്ടുന്നവര്‍ എങ്ങനെ ക്രിമിനലുകളാകുമെന്നും അദ്ദേഹം ചോദിച്ചു. എല്ലാ ചട്ടങ്ങളും കാര്യപരിപാടികളും ലംഘിച്ചാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയതെന്നും ഇത് ക്രൂരമാണെന്നും ബന്‍സല്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. യുപിഎ സര്‍ക്കാരിനെ താറടിച്ചു കാണിക്കാന്‍ പ്രതിപക്ഷം ജെപിസി അന്വേഷണത്തെ ഉപയോഗപ്പെടുത്തുമെന്നതിനാലാണ് അതിന് വഴങ്ങാത്തതെന്നും ബന്‍സല്‍ വെളിപ്പെടുത്തി.
deshabhimani 141210
സ്പെക്ട്രം അഴിമതിയില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷം ക്രിമിനലുകളാണെന്ന് പാര്‍ലമെന്ററിമന്ത്രി പി കെ ബന്‍സല്‍
ReplyDelete