Sunday, February 13, 2011

കശുവണ്ടി മേഖലയില്‍ സമരമില്ലാത്ത 5 വര്‍ഷം : മന്ത്രി ഗുരുദാസന്‍

കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ കശുവണ്ടിത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി ഒരുദിവസംപോലും സമരം ചെയ്യേണ്ടിവന്നില്ലെന്ന് മന്ത്രി പി കെ ഗുരുദാസന്‍ പറഞ്ഞു. കേരള കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് സ്കോളര്‍ഷിപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചരിത്രത്തിലാദ്യമായി രണ്ടുതവണ മിനിമംകൂലി പുതുക്കി. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1986ല്‍ മിനിമംകൂലി പുതുക്കാനായി തൊഴിലാളികള്‍ ഐതിഹാസികസമരം നടത്തി. സമരത്തില്‍ പരമേശ്വരന്‍ രക്തസാക്ഷിയായി. നിരാഹാരസമരം കിടന്ന് വിശ്വനാഥന്‍ മരണത്തിന് കീഴടങ്ങി. സുശീലാഗോപാലനെപ്പോലുള്ള നേതാക്കള്‍ ജയിലിലായി. തുടര്‍ന്ന് 1987ല്‍ നായനാരുടെ സര്‍ക്കാരാണ് മിനിമംകൂലി പുതുക്കിയത്. അതിനുശേഷം 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും മിനിമംകൂലി വര്‍ധിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മാത്രമെ കശുവണ്ടിത്തൊഴിലാളികളുടെ മിനിമംകൂലി വര്‍ധിപ്പിച്ചിട്ടുള്ളൂ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇഎസ്ഐ ചികിത്സാപരിധി ഒരുലക്ഷം രൂപവരെ തീരുമാനിച്ചിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിധിയില്ലാത്ത ചികിത്സയാക്കി. കശുവണ്ടിത്തൊഴിലാളികളടക്കം 30 ലക്ഷം പേര്‍ക്കാണ് ഇത്തരത്തില്‍ പ്രയോജനം ലഭിക്കുന്നത്. ഇഎസ്ഐ അംഗത്വമുള്ളവരുടെ എണ്ണം 2006ല്‍നിന്ന് ഇരട്ടിയായി.

അത്യാധുനിക ആശുപത്രികളില്‍ തൊഴിലാളിക്ക് ചികിത്സ തേടാം. പാരിപ്പള്ളിയില്‍ നിര്‍മാണം നടക്കുന്ന ഇഎസ്ഐ മെഡിക്കല്‍കോളേജ് രാജ്യത്തുതന്നെ ആദ്യത്തേതാണ്. കേരളത്തിലെ ഏറ്റവും വലിയ മെഡിക്കല്‍കോളേജ് ആയിരിക്കും ഇത്. കശുവണ്ടിത്തൊഴിലാളികളുടെയടക്കം എല്ലാവിഭാഗം തൊഴിലാളികളുടെയും ക്ഷേമപെന്‍ഷന്‍ കുടിശ്ശികയില്ലാതെ കൊടുത്തുതീര്‍ക്കും. കുടിശ്ശികയില്ലാത്ത സര്‍ക്കാരായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരെന്നും ഗുരുദാസന്‍ പറഞ്ഞു. ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.

ദേശാഭിമാനി 130211

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചരിത്രത്തിലാദ്യമായി രണ്ടുതവണ മിനിമംകൂലി പുതുക്കി. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 1986ല്‍ മിനിമംകൂലി പുതുക്കാനായി തൊഴിലാളികള്‍ ഐതിഹാസികസമരം നടത്തി. സമരത്തില്‍ പരമേശ്വരന്‍ രക്തസാക്ഷിയായി. നിരാഹാരസമരം കിടന്ന് വിശ്വനാഥന്‍ മരണത്തിന് കീഴടങ്ങി. സുശീലാഗോപാലനെപ്പോലുള്ള നേതാക്കള്‍ ജയിലിലായി. തുടര്‍ന്ന് 1987ല്‍ നായനാരുടെ സര്‍ക്കാരാണ് മിനിമംകൂലി പുതുക്കിയത്. അതിനുശേഷം 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും മിനിമംകൂലി വര്‍ധിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മാത്രമെ കശുവണ്ടിത്തൊഴിലാളികളുടെ മിനിമംകൂലി വര്‍ധിപ്പിച്ചിട്ടുള്ളൂ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇഎസ്ഐ ചികിത്സാപരിധി ഒരുലക്ഷം രൂപവരെ തീരുമാനിച്ചിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിധിയില്ലാത്ത ചികിത്സയാക്കി. കശുവണ്ടിത്തൊഴിലാളികളടക്കം 30 ലക്ഷം പേര്‍ക്കാണ് ഇത്തരത്തില്‍ പ്രയോജനം ലഭിക്കുന്നത്. ഇഎസ്ഐ അംഗത്വമുള്ളവരുടെ എണ്ണം 2006ല്‍നിന്ന് ഇരട്ടിയായി.

    ReplyDelete