പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആര് എസ് ഗവായിയെയും കുടുംബത്തെയും അവഹേളിച്ചു. പ്രധാനമന്ത്രിക്ക് താമസസൌകര്യമൊരുക്കിയ എറണാകുളം താജ് മലബാര്‍ ഹോട്ടലില്‍ ഗവര്ണര്ക്കുംകുടുംബത്തിനും മുറി അനുവദിച്ചില്ല. സുരക്ഷാകാരണങ്ങളാല്‍ ഇവിടെ തങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ചയച്ചു. വല്ലാര്‍പാടം ടെര്‍മിനല്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുക്കാനാണ് ഗവര്‍ണര്‍ കുടുംബസമേതം കൊച്ചിയിലെത്തിയത്. പ്രധാനമന്ത്രി ഫെബ്രുവരി പത്തിന് രാത്രിയാണ് കൊച്ചിയില്‍ എത്തിയത്. ഇതിനും രണ്ട് ദിവസം മുമ്പ് ഗവര്‍ണര്‍ കൊച്ചിയിലെത്തി. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒരു കാരണവശാലും മുറി അനുവദിക്കാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെ ഗവര്‍ണര്‍ക്കും കുടുംബത്തിനും ഗസ്റ്റ് ഹൌസില്‍ തങ്ങേണ്ടിവന്നു.
താജ് ഹോട്ടലില്‍ താമസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എങ്കിലും പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മുറി ലഭ്യമാക്കാന്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ശ്രമിച്ചെങ്കിലും മുറി അനുവദിച്ചില്ല. അതേസമയം, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് ഹോട്ടലില്‍ മുറി അനുവദിച്ചു. ഗവര്‍ണര്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിക്കും മുറി അനുവദിക്കാത്തത് വിവാദമായതിനാല്‍ അവര്‍ അവിടെ തങ്ങിയില്ല. വല്ലാര്‍പാടം ടെര്‍മിനല്‍, തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടന ചടങ്ങുകളിലും സംസ്ഥാന സര്‍ക്കാരിനെ അവഹേളിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ശിലാഫലകത്തിലെ അപാകത അടക്കം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്രമന്ത്രി വയലാര്‍ രവിക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കത്തയച്ചെങ്കിലും മറുപടി അയക്കാന്‍ പോലും തയ്യാറായില്ല. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് അറിയുന്നു.
ദേശാഭിമാനി 140211
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആര് എസ് ഗവായിയെയും കുടുംബത്തെയും അവഹേളിച്ചു. പ്രധാനമന്ത്രിക്ക് താമസസൌകര്യമൊരുക്കിയ എറണാകുളം താജ് മലബാര്‍ ഹോട്ടലില്‍ ഗവര്ണര്ക്കുംകുടുംബത്തിനും മുറി അനുവദിച്ചില്ല. സുരക്ഷാകാരണങ്ങളാല്‍ ഇവിടെ തങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ചയച്ചു. വല്ലാര്‍പാടം ടെര്‍മിനല്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുക്കാനാണ് ഗവര്‍ണര്‍ കുടുംബസമേതം കൊച്ചിയിലെത്തിയത്.
ReplyDeleteപ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങുകളില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം കേരളത്തെയാകെ അപമാനിച്ചതിനെതിരെ നിയമസഭ പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയച്ചുകൊടുക്കും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനം തുടങ്ങീ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങുകളില്‍ കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഹേളിക്കുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ശിലാഫലകത്തില്‍ മുഖ്യമന്ത്രിയുടെ പേര് വെക്കാതിരുന്ന പ്രശ്നം ആനത്തലവട്ടം ആനന്ദനാണ് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പ്രധാനമന്ത്രിയുടെ മുന്നില്‍ പഞ്ചപുച്ഛ മടക്കി നില്‍ക്കേണ്ട ഗതികേട് കേരളത്തിലെ മുഖ്യമന്ത്രിക്കില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവും മറ്റും പ്രധാനമന്ത്രിയെ അപമാനിക്കുന്നതായി ആരോപിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് മന്ത്രി എം വിജയകുമാര്‍ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കുകയായിരുന്നു.
ReplyDeleteഗവര്‍ണ്ണറെ അവഹേളിച്ചത് തെറ്റു തന്നെ. പക്ഷെ സമയാസമയങ്ങളില്‍ കാലു മാറി ചവിട്ടാന്‍ ഈ രാഷ്ട്രീയക്കാരെ കഴിഞ്ഞല്ലെ ആളുള്ളൂ. എന്നുമുതലാണ് സി.പി.എമ്മുകാര്‍ക്ക് സവര്ണ്ണറോട് സ്നേഹം തുടങ്ങിയത്. കുറച്ചുനാള്‍ മുന്‍പ് പിണറയി വിജയന്റെ വിചാരണ ശരിവച്ചപ്പൊ എന്താരുന്നു പുകില്. ഗവര്‍ണ്ണറെ പ്രതീകാത്മകമായി നാടുകടത്തിയതല്ലെ. അതു അവഹേളനമല്ലാരിക്കും അല്ലെ. ഈ ഇരട്ടത്താപ്പ് ജനം കണ്ടുമടുത്തു.......
ReplyDeleteഎല്ലാ മുന്നണികളും ഇതേ പരിപാടികളുമായി മുന്നോട്ടുപോകുമ്പൊ പോതുജനത്തിന് ഇതൊരു ശീലമായിക്കഴിഞ്ഞു എന്നു വേണം കരുതാന്‍ .