കുടുംബശ്രീയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആരംഭിച്ച ജനശ്രീ മിഷന് ബ്ളേഡ്കമ്പനിയായി മാറാന്‍ പോവുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജനശ്രീക്ക് ബാങ്കിങ് ഇതര ധനസ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയെന്ന് അറിയുന്നു. ആന്ധ്രപ്രദേശില്‍ സ്വയംസഹായ സംഘങ്ങളുടെ പേരില്‍ കൊള്ളപ്പലിശയ്ക്ക് വായ്പ നല്കി നിരവധിപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട എസ്കെഎസ് പോലുള്ള സ്ഥാപനത്തിന്റെ അവസ്ഥയിലേക്ക് ജനശ്രീയും മാറും. ആപല്‍ക്കരമായ ഈ അവസ്ഥയ്ക്കെതിരായി പുതിയ നിയമനിര്‍മാണം അനിവാര്യമാണെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാങ്കിങ് ഇതര സ്ഥാപനമായി വളര്‍ന്ന എസ്കെഎസ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് ഓഹരികള്‍ സമാഹരിച്ച് കൊള്ളപ്പലിശക്കാരായി മാറി. എസ്കെഎസിനെ നിയന്ത്രിക്കാന്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമം കൊണ്ടുവരേണ്ടിവന്നു. ജനശ്രീക്ക് ബാങ്കിങ് ഇതര സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയതോടെ എസ്കെഎസിന്റെ മറ്റൊരു രൂപം കേരളത്തിലും വരുമെന്ന് വ്യക്തമാകുന്നു. കുടുംബശ്രീ നാലു ശതമാനം പലിശയ്ക്ക് വായ്പ നല്കുന്നു. ബാങ്കിങ് ഇതര സ്ഥാപനമായി മാറുന്ന ജനശ്രീ കമ്പോളപലിശയ്ക്ക് വായ്പ നല്കുന്ന ബ്ളേഡ്കമ്പനിയായി മാറും. എസ്കെഎസിനെപ്പോലെ ഓഹരിവിപണിയിലേക്കും ഇറങ്ങും. കേരളത്തിലും ആത്മഹത്യക്ക് ഇടയാക്കുന്ന ജനശ്രീ നിയന്ത്രിക്കേണ്ടത് നാടിന്റെ ആവശ്യമായി മാറുകയാണ്. അതുകൊണ്ട് നിയമനിര്‍മാണം അനിവാര്യമാകുന്നു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ടെന്നും ധനമന്ത്രി ചോദിച്ചു.
എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് പദ്ധതിയെ കോണ്‍ഗ്രസിന്റെ ജനശ്രീയുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് തോമസ് ഐസക് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പഞ്ചായത്തുകള്ക്കുകീഴിലുള്ള സംവിധാനമാകാന്‍ എസ്എന്‍ഡിപിയുടെ പദ്ധതിക്കാകില്ല. തന്നെയുമല്ല അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന പ്രസ്ഥാനവുമല്ല എസ്എന്‍ഡിപി. എന്നാല്‍, കോണ്‍ഗ്രസിന്റെ ജനശ്രീയുടെ ലക്ഷ്യം സ്വയംസഹായസംഘങ്ങളെ മുഴുവന്‍ വരുതിയിലാക്കി പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി 140211
കുടുംബശ്രീയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആരംഭിച്ച ജനശ്രീ മിഷന് ബ്ളേഡ്കമ്പനിയായി മാറാന്‍ പോവുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജനശ്രീക്ക് ബാങ്കിങ് ഇതര ധനസ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയെന്ന് അറിയുന്നു. ആന്ധ്രപ്രദേശില്‍ സ്വയംസഹായ സംഘങ്ങളുടെ പേരില്‍ കൊള്ളപ്പലിശയ്ക്ക് വായ്പ നല്കി നിരവധിപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട എസ്കെഎസ് പോലുള്ള സ്ഥാപനത്തിന്റെ അവസ്ഥയിലേക്ക് ജനശ്രീയും മാറും. ആപല്‍ക്കരമായ ഈ അവസ്ഥയ്ക്കെതിരായി പുതിയ നിയമനിര്‍മാണം അനിവാര്യമാണെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDeleteഈ സാമ്പത്തികവര്‍ഷം സഹകരണപ്രസ്ഥാനം കുടുംബശ്രീക്ക് 1000 കോടി രൂപ വായ്പ നല്‍കുമെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. മുഹമ്മ സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷവും 1000 കോടി നല്‍കിയിരുന്നു. ഒമ്പതുശതമാനം പലിശയ്ക്കാണ് വായ്പ നല്‍കുന്നത്. മൂന്നര ശതമാനം പലിശ നഷ്ടപ്പെട്ടാണ് കുടുംബശ്രീക്ക് സഹകരണ പ്രസ്ഥാനം വായ്പ വിതരണം ചെയ്യുന്നത്. ഈ വായ്പ കാര്‍ഷികമേഖലയിലെ ഉല്‍പ്പാദന വര്‍ധനവിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുമായി വിനിയോഗിക്കണം. എന്നാല്‍ ചില യൂണിറ്റുകള്‍ ഇങ്ങനെ ചെയ്യുന്നില്ല. അമ്പലപ്പുഴയിലെ ചില കുടുംബശ്രീ യൂണിറ്റുകള്‍ ഒമ്പതുശതമാനം പലിശയ്ക്ക് എടുക്കുന്ന വായ്പ 13 ശതമാനം പലിശയ്ക്ക് മറിച്ച് നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ല. സ്ത്രീധനം വാങ്ങാതെ നടത്തുന്ന വിവാഹങ്ങള്‍ക്ക് സഹകരണമേഖല നാല് ശതമാനം പലിശയ്ക്ക് 25000 രൂപവരെ വായ്പ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ReplyDelete