ജനകീയ എംഎല്‍എയായി നാടാകെ നിറഞ്ഞു നില്‍ക്കുന്ന കെ കുഞ്ഞിരാമന്‍ തൃക്കരിപ്പൂരില്‍ രണ്ടാമങ്കത്തിനിറങ്ങുകയാണ്. അഞ്ച് വര്‍ഷം മണ്ഡലത്തിന്റെ വികസനത്തിന് കോടികളുടെ പദ്ധതി നടപ്പാക്കിയ അഭിമാന നേട്ടവുമായാണ് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായ കുഞ്ഞിരാമന്‍ ചുവപ്പ് കോട്ടയില്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങുന്നത്.
ചെറുവത്തൂര്‍ കാരിയില്‍ കെ വി കുഞ്ഞമ്പു വൈദ്യരുടെയും കാര്യങ്കോട് കുഞ്ഞിമാണിക്കത്തിന്റെയും മൂത്ത മകനായ കുഞ്ഞിരാമന് ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവായി നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇദ്ദേഹം കെഎസ്കെടിയു സംസ്ഥാനകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥി പ്രവര്‍ത്തകനായി. സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ജോയിന്റ് സെക്രട്ടറിയും നീലേശ്വരം രാജാസ് ഹൈസ്കൂള്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ ഡിഎഎമ്മിന് ചേര്‍ന്ന കെ കുഞ്ഞിരാമന്‍ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു. എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കെഎസ്വൈഎഫിലും ഇതേ സമയം പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി അംഗവും തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായിരുന്നു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് യൂണിയന്‍ ചെയര്‍മാനുമായി. 1972ല്‍ സിപിഐ എം കാരി ബ്രാഞ്ച് സെക്രട്ടറിയായി. തുടര്‍ന്ന് ചെറുവത്തൂര്‍ എല്‍സി അംഗവും സെക്രട്ടറിയുമായി. നീലേശ്വരം, കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ് ഏരിയാ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. 1984ല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. മൂന്ന് തവണ സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പത്തു വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. 1994 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 1979-84 കാലത്ത് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നീലേശ്വരം ബിഡിസി ചെയര്‍മാനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടര മാസം തടവിലായിരുന്നു. 1974ലെ പള്ളിക്കര സംഭവത്തില്‍ അറസ്റ്റിലായി പൊലീസ് മര്‍ദനത്തിന് വിധേയനായി. കാസര്‍കോട് ബിജെപി നടത്തിയ അക്രമത്തില്‍ പരിക്കേറ്റിരുന്നു. എന്‍ ടി കെ സരോജിനിയാണ് ഭാര്യ. സിന്ധു, ഷീന, ഷീജ, അനില്‍, സുനില്‍ എന്നിവര്‍ മക്കള്‍.
ദേശാഭിമാനി 190311
ജനകീയ എംഎല്‍എയായി നാടാകെ നിറഞ്ഞു നില്‍ക്കുന്ന കെ കുഞ്ഞിരാമന്‍ തൃക്കരിപ്പൂരില്‍ രണ്ടാമങ്കത്തിനിറങ്ങുകയാണ്. അഞ്ച് വര്‍ഷം മണ്ഡലത്തിന്റെ വികസനത്തിന് കോടികളുടെ പദ്ധതി നടപ്പാക്കിയ അഭിമാന നേട്ടവുമായാണ് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായ കുഞ്ഞിരാമന്‍ ചുവപ്പ് കോട്ടയില്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങുന്നത്.
ReplyDeletehttp://vallikkunnuassemblycandidate.blogspot.com/2011/03/blog-post_379.html
ReplyDeletePls share this post