Tuesday, March 29, 2011

അടിപൂരം = യുഡിഎഫ്

തൃശൂര്‍:

ഡിസിസിയല്ല, കെപിസിസി അന്ത്യശാസനം നല്‍കിയാലും തങ്ങളെ അടക്കി നിറുത്താമെന്ന് വ്യമോഹിക്കേണ്ടെന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. യുഡിഎഫ് കണ്‍വന്‍ഷനുകളെ കലാപകലുഷിതമാക്കുന്ന കലാപരിപാടി അവര്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ചു തെളിയിച്ചു. തിങ്കളാഴ്ച ഗുരുവായൂര്‍ മണ്ഡലത്തിലെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. എ, ഐ ഗ്രൂപ്പുകാര്‍ ചേരിതിരിഞ്ഞായിരുന്നു ഏറ്റുമുട്ടല്‍. കഴിഞ്ഞദിവസം ഒല്ലൂര്‍ മണ്ഡലം കണ്‍വന്‍ഷനും പെരിഞ്ഞനം പഞ്ചായത്തു കണ്‍വന്‍ഷനും അടിച്ചു പിരിഞ്ഞതിന്റെ തുടര്‍ക്കഥകള്‍. കളി ഇവിടം കൊണ്ടൊന്നും തീരില്ലെന്നാണ് അടുക്കള സംസാരം.

ഗുരുവായൂരില്‍ പരാജയഭീതിപൂണ്ട യുഡിഎഫുകാര്‍ പുകമറ സൃഷ്ടിച്ച് വാര്‍ത്തയുണ്ടാക്കാന്‍ ശ്രമിച്ചതാണ് തിങ്കളാഴ്ചത്തെ മറ്റൊരു വിശേഷം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി അബ്ദുള്‍ഖാദറിന്റെ പത്രിക സ്വീകരിക്കരുതെന്നായിരുന്നു വക്കീലിനെ കൂട്ടിവന്ന് യുഡിഎഫുകാര്‍ വരണധികാരി മുമ്പാകെ വാദിച്ചത്. വഖഫ് ബോര്‍ഡ് ചെയര്‍മാനായ അബ്ദുള്‍ഖാദര്‍ ചട്ടപ്രകാരം രാജി സമര്‍പ്പിച്ചിട്ടില്ലെന്നാണ് യുഡിഎഫുകാരുടെ വാദം. അബ്ദുള്‍ഖാദര്‍ ഈ സ്ഥാനം രാജിവച്ചാണ് പത്രിക നല്‍കിയത്. വഖഫ് ബോര്‍ഡ് ചെയര്‍മാനോ അംഗങ്ങള്‍ക്കോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിയമതടസ്സമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതാന്നും ഞമ്മക്ക് കാണണ്ടെന്നാണ് ലീഗ് മേലാളന്‍മാരുടെ നിലപാട്. ആശയക്കുഴപ്പമുണ്ടാക്കി നിമിഷങ്ങള്‍ക്കകം 'ഫ്ളാഷ് ന്യൂസ്' വരുത്തുക എന്ന തന്ത്രം പൊടിപൊടിച്ചു. എന്നാല്‍ സോപ്പുകുമിളയുടെ ആയുസ്സ്പോലെ ചൂടന്‍ വാര്‍ത്തയും കെട്ടടങ്ങി.

എന്നാല്‍ പുതുക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി കെ പി വിശ്വനാഥന് എന്തുപറ്റിയെന്ന് ഇനിയും മനസ്സിലാവുന്നില്ല. വക്കീലായ വിശ്വനാഥന്‍ മറ്റൊരു വക്കീലിനെയും കൂട്ടിയായിരുന്നു തിങ്കളാഴ്ച വരണാധികാരിക്കു മുന്നില്‍ 'ഒബ്ജക്ഷന്‍' ഉന്നയിച്ചത്. എല്‍ഡിഎഫ് സ്ഥനാര്‍ഥി സി രവീന്ദ്രനാഥിനെ പ്രൊഫസര്‍ എന്ന് പേരുവയ്ക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ആവശ്യം. സിറ്റിങ് എംഎല്‍എ കൂടിയായ രവീന്ദ്രന്‍മാഷ് നല്‍കിയ മൂന്ന് സെറ്റ് പത്രികകളും സൂഷ്മമായി പരിശോധിച്ച വരണാധികാരി ഒരിടത്തും സ്ഥാനാര്‍ഥി പ്രൊഫസര്‍ എന്ന് ചേര്‍ത്തിട്ടില്ലെന്ന് ബോധ്യപ്പെടുത്തി. നോമിനേഷനില്‍ വരാത്ത കാര്യത്തില്‍ താന്‍ എങ്ങനെ വിധി പറയും എന്ന് വരണാധികാരി ചോദിച്ചതോടെ ഇളിഭ്യനായ കെ പി വിശ്വനാഥന്‍ മുഖംപൊത്തി പുറത്തിറങ്ങി.

ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ടി ബെന്നി മണ്ഡലത്തില്‍ ഒന്നു ക്ളച്ചുപിടിക്കാന്‍ കാണിക്കുന്ന വികൃതികള്‍ ചെറുതല്ല. ഇപ്പോഴിതാ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഡ്രൈവര്‍ ഡിവൈഎഫ്ഐക്കാരനാണെന്ന് മനോരമയില്‍ തന്നെ പടവും വാര്‍ത്തയും. അങ്കമാലിയിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി) അംഗമായ ഡ്രൈവര്‍ പി എ തേമാസിനെ ഡിവൈഎഫ്ഐക്കാരനാക്കിയ മനോരമയുടെയും ബെന്നിച്ചായന്റെയും ബുദ്ധിക്ക് നല്ല നമസ്കാരം.

ദേശാഭിമാനി 290311

3 comments:

  1. ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ടി ബെന്നി മണ്ഡലത്തില്‍ ഒന്നു ക്ളച്ചുപിടിക്കാന്‍ കാണിക്കുന്ന വികൃതികള്‍ ചെറുതല്ല. ഇപ്പോഴിതാ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഡ്രൈവര്‍ ഡിവൈഎഫ്ഐക്കാരനാണെന്ന് മനോരമയില്‍ തന്നെ പടവും വാര്‍ത്തയും. അങ്കമാലിയിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി) അംഗമായ ഡ്രൈവര്‍ പി എ തേമാസിനെ ഡിവൈഎഫ്ഐക്കാരനാക്കിയ മനോരമയുടെയും ബെന്നിച്ചായന്റെയും ബുദ്ധിക്ക് നല്ല നമസ്കാരം.

    ReplyDelete
  2. അതു പോരാഞ്ഞിട്ടാണോ നാട്ടിലെ എല്ലാവരേയും തല്ലിയും,ഭീഷണിപ്പെടുത്തിയും സഖാക്കള്‍ അഴിഞ്ഞാടുന്നത്!

    ReplyDelete
  3. VS നെ മത്സരിപ്പികണോ വേണ്ടയോ എന്ന തല്ല്.../നാടകം വേറെ.... വിഭാഗീയത എന്നൊന്ന് നമുക്ക്‌ ഇല്ലാത്തതാണല്ലോ...

    എന്റെമ്മേ ...അതൊക്കെ ആശയപരമായ ചര്‍ച്ചകള്‍ ആയിരുന്നൂല്ലോ.

    ReplyDelete