സംസ്ഥാനത്തെ നാലുവര്‍ഷ ചരിത്രത്തില്‍ ഇതാദ്യമായി ഞായറാഴ്ചയും അപ്രഖ്യാപിത ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തി. മലബാര്‍ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. ഇതോടെ ലോഡ് ഷെഡിങ് പിന്‍വലിച്ചെന്ന ബോര്‍ഡിന്റെയും വൈദ്യുതിമന്ത്രിയുടെയും ഉറപ്പിന് ഒരു ദിവസത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായത്. പുറമെനിന്നുള്ള വൈദ്യുതി കിട്ടുമെന്ന് ഉറപ്പാക്കാതെ ജലവൈദ്യുതി ഉല്‍പ്പാദനം ദിവസം 10 ദശലക്ഷം യൂണിറ്റുവച്ച് പെട്ടെന്ന് വെട്ടിക്കുറച്ചതാണ് സംസ്ഥാനത്തെ വീണ്ടും ഇരുട്ടിലാക്കിയത്.
ലോഡ്ഷെഡിങ് പിന്‍വലിച്ചെന്ന് വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചതിനു പിന്നാലെ വെള്ളിയാഴ്ചയും ശനിയാഴ്ചയും പകലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഞായറാഴ്ച സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം 50 ലക്ഷം യൂണിറ്റുവരെ കുറയും. എന്നിട്ടും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. തെലങ്കാന സമരം വീണ്ടും രൂക്ഷമായത് കല്‍ക്കരിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ രാമഗുണ്ടത്തെ വൈദ്യുതി ഉല്‍പ്പാദനം ഇക്കാരണത്താല്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ സംസ്ഥാനം പൂര്‍ണ ഇരുട്ടിലേക്കാകും പോകുക.
സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയുണ്ടെങ്കിലേ വൈദ്യുതി നല്‍കൂവെന്ന് പവര്‍ എക്സ്ചേഞ്ചിലെ ഏജന്റുമാരുടെ നിലപാടാണ് കേരളത്തിന് തിരിച്ചടിയായതെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ , പ്രതിസന്ധിയുടെ ആദ്യദിവസങ്ങളില്‍ ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് 36 ദശലക്ഷം യൂണിറ്റുവരെ ഉല്‍പ്പാദിപ്പിച്ചിരുന്നത് ദിവസം 26 ദശലക്ഷം യൂണിറ്റായി കുറച്ചിരുന്നു. അതേസമയം, ബോര്‍ഡ് പുതുതായി കരാറുണ്ടാക്കിയ 300 മെഗാവാട്ട് വൈദ്യുതി കഴിഞ്ഞ ദിവസങ്ങളില്‍ മുടങ്ങുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ലോഡ്ഷെഡിങ്ങിന് ഇടയാക്കിയത്. ടാറ്റ, മിത്തല്‍ , ഗ്ലോബല്‍ എനര്‍ജി എന്നീ സ്വകാര്യ കമ്പനികളുമായാണ് യുഡിഎഫ് സര്‍ക്കാര്‍ കൂടിയ വിലയ്ക്ക് കരാറുണ്ടാക്കിയത്. അതേസമയം, ദിവസേന 100 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ഛത്തീസ്ഗഢുമായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാറാണ് ഇപ്പോള്‍ ബോര്‍ഡിന് താങ്ങായത്. യൂണിറ്റിന് 3.50 രൂപ നിരക്കിലുണ്ടാക്കിയ കരാറിലെ വില കൂടുതലാണെന്ന് ആരോപിച്ച് യുഡിഎഫ് സര്‍ക്കാര്‍ വന്നയുടന്‍ ഇതു റദ്ദാക്കിയിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഇത് പുനഃസ്ഥാപിച്ചത്.
ദേശാഭിമാനി 171011

ReplyDelete