തനിക്ക് പരിക്കേറ്റത് വാഹനാപകടത്തിലല്ലെന്ന് വാളകത്ത് ക്രൂരമര്‍ദനത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. സര്‍ജിക്കല്‍ ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയശേഷം ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എല്ലാം കരുതിക്കൂട്ടി ചെയ്തതാണെന്ന് വ്യക്തമാണ്. സംഭവദിവസം ഞാന്‍ കടയ്ക്കല്‍ പോയിരുന്നു. അവിടന്ന് നിലമേല്‍ എത്തി ബസ് കാത്ത് നിന്നതേ ഓര്‍മയുള്ളൂ. പിന്നെ എന്ത് സംഭവിച്ചെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, എന്തെങ്കിലും മണപ്പിച്ച് ബോധം കെടുത്തിയശേഷം ആക്രമിച്ച് വഴിയില്‍ ഉപേക്ഷിച്ചതാകാം. സംഭവത്തിന് കുറച്ചുദിവസം മുമ്പ് കൊട്ടാരക്കരയിലെ ഒരു അഭിഭാഷകനെ കണ്ടിരുന്നു. ഇതിനുശേഷമാണ് സംഭവം നടക്കുന്നത്. ആക്രമണം നടന്ന ദിവസം മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് സ്കൂളില്‍ വന്നിരുന്നു. സ്കൂളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിപിഐക്കും താന്‍ പരാതി നല്‍കിയിരുന്നു. പിള്ളയും കൂട്ടരും വൃത്തികേടുകളുടെ കൂടാരമാണ്. നിരന്തരം നീതിനിഷേധമാണ് അവിടെ നടക്കുന്നത്. സ്കൂളിനെതിരെ നിയമയുദ്ധം നടത്തിയാല്‍ നിങ്ങളുടെ ജീവിതം വന്‍ദുരന്തമാകുമെന്ന് സഹപ്രവര്‍ത്തകനായ അധ്യാപകന്‍ കുഞ്ഞുമോന്‍ എന്നോടും ഭാര്യയോടും പറഞ്ഞിരുന്നു".
കൃഷ്ണകുമാറിനെ ശനിയാഴ്ച രാവിലെയാണ് സര്‍ജിക്കല്‍ ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. തകര്‍ന്ന ഇടുപ്പെല്ല് കൂട്ടിയോജിപ്പിക്കാന്‍ നടത്തിയ ശസ്ത്രക്രിയ വിജയമായതോടെയാണ് ശനിയാഴ്ച വാര്‍ഡിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഓര്‍മ പൂര്‍ണമായും വീണ്ടുകിട്ടിയിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നുമുണ്ട്. ഇരുകൈയിലും ബലപ്രയോഗത്തിന്റെ പാടുകള്‍ അവശേഷിക്കുന്നുണ്ട്. വലതുകണ്ണ് കലങ്ങി ചുവന്നിരിക്കയാണ്. കണ്ണിനോട് ചേര്‍ന്ന് അടിയേറ്റു കരുവാളിച്ച പാടുമുണ്ട്. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാനും ആകില്ല. വാഹനാപകടത്തില്‍ സംഭവിക്കാവുന്നതരത്തിലുള്ള പരിക്കുകള്‍ അദ്ദേഹത്തിന്റെ ദേഹത്ത് പ്രകടമല്ല.
വാളകം സംഭവം: വാഹനാപകടമാക്കി കേസ് തീര്‍ക്കാന്‍ പൊലീസ്
വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് മാരകമായി പരിക്കേറ്റ കേസ് കൂടുതല്‍ സങ്കീര്‍ണമായി കൊണ്ടിരിക്കെ, വാഹനാപകടം എന്ന നിലയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തലപ്പത്ത് ധാരണയായി. പത്തൊമ്പതുദിവസം കഴിഞ്ഞിട്ടും അധ്യാപകന് എന്താണ് സംഭവിച്ചതെന്ന് ഏകദേശ ധാരണ പോലും പൊലീസിന് കിട്ടിയിട്ടില്ല. അധ്യാപകനെ "ഇടിച്ചുവീഴ്ത്തിയ" ആള്‍ട്ടോ കാര്‍ തപ്പി നടക്കുകയാണ് ഇപ്പോള്‍ അന്വേഷണസംഘം. അധ്യാപകന്റെ മൊഴി എടുത്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം തെളിയുമെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. മജിസ്ട്രേട്ടും അന്വേഷണഉദ്യോഗസ്ഥരും മൊഴി മാറി മാറി എടുത്തെങ്കിലും ചിത്രം തെളിഞ്ഞില്ല. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ രണ്ട് തവണ കൃഷ്ണകുമാറിന്റെ മൊഴി രേഖപ്പെടുത്തി. എന്നിട്ടും പൊലീസിന് സൂചന കിട്ടിയില്ല.
അധ്യാപകന്റെ മൊഴിയുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ വഴി തെറ്റിക്കുന്നതാണ്. സ്കൂള്‍ മാനേജ്മെന്റുമായി നിലവിലുള്ള തര്‍ക്കങ്ങളും മാനേജ്മെന്റിന് വിരോധമുള്ള കാര്യവും അധ്യാപകന്‍ വെളിപ്പെടുത്തിയെങ്കിലും ആ വഴിക്ക് അന്വേഷണം നീങ്ങിയില്ല. മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ നല്‍കിയ മൊഴിയെക്കുറിച്ചും അന്വേഷിച്ചില്ല. അധ്യാപകന്‍ മൊഴി മാറ്റിയും മറിച്ചും പറയുന്നൂവെന്നാണ് ഒടുവില്‍ പൊലീസ് കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന് കൃഷ്ണകുമാര്‍തന്നെ പറയട്ടെയെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ ജീവിതത്തിലേക്ക് തിരികെ വന്നതാണ് ഇപ്പോള്‍ കുറ്റം. അധ്യാപകന്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ എത്ര എളുപ്പം ജോലി തീര്‍ക്കാമായിരുന്നുവെന്ന നിലയിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നിലപാടെടുക്കുന്നത്.
അധ്യാപകന്‍ അരുതാത്ത എന്തോ ചെയ്തുവെന്ന മട്ടിലായിരുന്നു ആദ്യം പൊലീസ് പ്രചരിപ്പിച്ചത്. പുറത്തുപറയാന്‍ പറ്റാത്ത സാഹചര്യത്തിലുണ്ടായ പരിക്കാണെന്ന് പിന്നീട് പറഞ്ഞു. സ്ത്രീ വിഷയം തിരുകി കയറ്റി സ്വഭാവദൂഷ്യം ആരോപിച്ചു. ജോത്സ്യനുമായി ബന്ധപ്പെടുത്തി മറ്റു ചില സംശയങ്ങളും ജനിപ്പിച്ചു. ഇപ്പോള്‍ അതെല്ലാം മറന്നേയ്ക്കാനാണ് അന്വേഷണസംഘം തന്നെ പറയുന്നത്. അപ്പോഴും കൃഷ്ണകുമാര്‍ എന്തോ ഒളിപ്പിക്കുന്നൂവെന്ന് ഗൂഢമായി പ്രചരിപ്പിക്കുകയുംചെയ്യുന്നു. ഇനി അഥവാ കൃഷ്ണകുമാര്‍ എന്തെങ്കിലും മറച്ചുപിടിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനും പൊലീസിന് കഴിയുമല്ലോ.
അപകടത്തില്‍ പരിക്കേറ്റ കൃഷ്ണകുമാറിനെ ആദ്യംഎത്തിച്ച കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ യഥാര്‍ഥ വിവരം രേഖപ്പെടുത്തിയില്ലെന്നാണ് ഇപ്പോഴത്തെ വാദം. മലദ്വാരത്തില്‍ കമ്പിപ്പാര കുത്തിക്കയറ്റിയെന്ന് ആദ്യം പറഞ്ഞ പൊലീസ് ഇപ്പോള്‍ അത് ഡോക്ടര്‍ക്ക് പറ്റിയ പിശകാണെന്നാണ് വാദിക്കുന്നത്. വാഹനാപകടം എന്ന നിലയില്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിനായി വെള്ള ആള്‍ട്ടോ കാര്‍ ഉടമകളുടെ പട്ടിക തയ്യാറാക്കി. അവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനും തുടങ്ങിയിട്ടുണ്ട്. ആള്‍ട്ടോ കാറില്‍നിന്നും തന്നെ വലിച്ചെറിയുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ കൊട്ടാരക്കരയില്‍ ഡോക്ടറോട് പറഞ്ഞിരുന്നു. ഇക്കാര്യം പരിക്ക് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ,ഈ വഴിക്ക് അന്വേഷണം നടത്തിയിട്ടില്ല.
ഇതിനിടെ പൊലീസ് കാര്‍ ഡ്രൈവറുടെ രേഖാചിത്രവും തയ്യാറാക്കി. ഡ്രൈവറെ കുറിച്ച് ഒരാളില്‍ നിന്നുപോലും സൂചന കിട്ടാതിരിക്കെയാണിതെന്നതാണ് വിചിത്രം. നാലുജില്ലകളിലെ മൊബൈല്‍ഫോണ്‍ സംഭാഷണം അവലോകനംചെയ്തെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയിട്ടില്ല. കൃഷ്ണകുമാറിനെ ഇടിച്ചുവീഴ്ത്തിയ കാറും അതിന്റെ ഡ്രൈവറെയും കിട്ടിയാല്‍ കേസ് പൊലീസ് അവസാനിപ്പിക്കും. അപ്പോഴും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യം ഇരുട്ടില്‍തന്നെ തുടരും. മുത്തൂറ്റ് പോള്‍ വധക്കേസില്‍ 24 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഡിവൈഎസ്പി ഷാജി പ്രതിയായ പ്രവീണ്‍ വധം ഉള്‍പ്പെടെ ആസൂത്രിതമായി നടത്തിയ കൊലപാതകകേസുകളിലും ദിവസങ്ങള്‍ക്കുള്ളില്‍ തുമ്പുണ്ടാക്കിയ പൊലീസാണ് വാളകം സംഭവത്തില്‍ ആര്‍ക്കോ വേണ്ടി ഒളിച്ചുകളിക്കുന്നത്.
അധ്യാപകനെതിരായ വധശ്രമം: അന്വേഷണം സിബിഐക്ക് വിടണം
അഞ്ചല്‍ : വാളകം ആര്‍വിവിഎച്ച്എസ്എസ് അധ്യാപകന്‍ കൃഷ്ണകുമാറിനു നേരെയുണ്ടായ വധശ്രമത്തിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍കൗണ്‍സില്‍ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്അംഗം കെ ആര്‍ ചന്ദ്രമോഹനന്‍ ഉദ്ഘാടനംചെയ്തു. വധശ്രമത്തിനു പിന്നിലെ ആളുകളെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് പൊലീസ് ഗവേഷണം നടത്തുകയാണ്. കുറ്റവാളികളെന്ന് അധ്യാപകന്‍ മൊഴികൊടുത്തിരിക്കുന്നവരെക്കുറിച്ച് അന്വേഷണമില്ല. അതുകൊണ്ടാണ് വാളകം സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ നീതിപീഠത്തിനെതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് ആര്‍ ബാലകൃഷ്ണപിള്ള. അദ്ദേഹത്തിനുവേണ്ടി പൊലീസ് കള്ളക്കഥകള്‍ മെനഞ്ഞ് കേസ്അന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന് കെ എന്‍ ബാലഗോപാല്‍ എംപി പറഞ്ഞു. ഭരണതലത്തിലുള്ള ഇടപെടല്‍ അനുസരിച്ചാണ് പൊലീസ് അന്വേഷണം വഴിതിരിച്ചത്. കേസ് അന്വേഷണം ശരിയായ ദിശയില്‍നടത്തി കുറ്റവാളികളെയും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തെ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും ബാലഗോപാല്‍ പറഞ്ഞു. ആക്ഷന്‍കൗണ്‍സില്‍ പ്രസിഡന്റ് പ്രകാശ് ലക്ഷ്മണന്‍ അധ്യക്ഷനായി. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 17 മുതല്‍ 20 വരെ പുനലൂര്‍ , പത്തനാപുരം, കൊട്ടാരക്കര മണ്ഡലത്തില്‍നിന്ന് ജനങ്ങളുടെ ഒപ്പ് ശേഖരിച്ച് പ്രതിപക്ഷനേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.
deshabhimani 161011
"എല്ലാം കരുതിക്കൂട്ടി ചെയ്തതാണെന്ന് വ്യക്തമാണ്. സംഭവദിവസം ഞാന്‍ കടയ്ക്കല്‍ പോയിരുന്നു. അവിടന്ന് നിലമേല്‍ എത്തി ബസ് കാത്ത് നിന്നതേ ഓര്‍മയുള്ളൂ. പിന്നെ എന്ത് സംഭവിച്ചെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ, എന്തെങ്കിലും മണപ്പിച്ച് ബോധം കെടുത്തിയശേഷം ആക്രമിച്ച് വഴിയില്‍ ഉപേക്ഷിച്ചതാകാം. സംഭവത്തിന് കുറച്ചുദിവസം മുമ്പ് കൊട്ടാരക്കരയിലെ ഒരു അഭിഭാഷകനെ കണ്ടിരുന്നു. ഇതിനുശേഷമാണ് സംഭവം നടക്കുന്നത്. ആക്രമണം നടന്ന ദിവസം മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് സ്കൂളില്‍ വന്നിരുന്നു. സ്കൂളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിപിഐക്കും താന്‍ പരാതി നല്‍കിയിരുന്നു. പിള്ളയും കൂട്ടരും വൃത്തികേടുകളുടെ കൂടാരമാണ്. നിരന്തരം നീതിനിഷേധമാണ് അവിടെ നടക്കുന്നത്. സ്കൂളിനെതിരെ നിയമയുദ്ധം നടത്തിയാല്‍ നിങ്ങളുടെ ജീവിതം വന്‍ദുരന്തമാകുമെന്ന് സഹപ്രവര്‍ത്തകനായ അധ്യാപകന്‍ കുഞ്ഞുമോന്‍ എന്നോടും ഭാര്യയോടും പറഞ്ഞിരുന്നു".
ReplyDelete