Saturday, April 7, 2012
സിബിഐ അടച്ചുപൂട്ടണമെന്ന് രാജസ്ഥാന് ഹൈക്കോടതി
ജയ്പുര്‍: ധാരാ സിങ് വ്യാജഏറ്റുമുട്ടല്‍ കേസ് അന്വേഷിക്കുന്ന സിബിഐയ്ക്ക് രാജസ്ഥാന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ അറസ്റ്റിലായ ചിലര്‍ക്ക് സിബിഐ പ്രത്യേക പരിഗണന നല്‍കിയതിനെയും അന്വേഷണം വൈകിപ്പിച്ചതിനെയുമാണ് കോടതി വിമര്‍ശിച്ചത്.
കേസില്‍ അറസ്റ്റിലായ 13 പേരില്‍ ഒരു ഡിഐജിയും ബിജെപി എംഎല്‍എയും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് പ്രത്യേക പരിഗണന നല്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും മറ്റ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്ത സിബിഐ നടപടി ന്യായീകരിക്കാനാവില്ലെന്ന് സിങ്കിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്രശര്‍മ്മ പറഞ്ഞു.
ചില പ്രതികളെ നിങ്ങള്‍ സല്യൂട്ട് ചെയ്യുന്നു, അവര്‍ക്ക് ചായയും കാപ്പിയും നല്കുന്നു. മറ്റു ചിലരെ മാസങ്ങളോളം കസ്റ്റഡിയില്‍ വാങ്ങി അവരുടെ മോചനം തടയുന്നു. ലക്ഷ്യത്തില്‍ നിന്ന് സിബിഐ വ്യതിചലിച്ചു. ഇനിയത് അടച്ചുപൂട്ടുകയാണ് വേണ്ടത്- കോടതി പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികള്‍ തുടര്‍ച്ചയായി 11 മാസത്തിലധികം തടവില്‍ കഴിയേണ്ടിവന്നപ്പോള്‍ ഉന്നതപദവിയിലുള്ള പ്രതികളെ 13 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് വിട്ടത്. വിചാരണ നേരിടുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ജഗ്രാമിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചത്. സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ജസ്റ്റിസ് ശര്‍മ്മ പറഞ്ഞു.
deshabhimani news
Subscribe to:
Post Comments (Atom)
ചില പ്രതികളെ നിങ്ങള്‍ സല്യൂട്ട് ചെയ്യുന്നു, അവര്‍ക്ക് ചായയും കാപ്പിയും നല്കുന്നു. മറ്റു ചിലരെ മാസങ്ങളോളം കസ്റ്റഡിയില്‍ വാങ്ങി അവരുടെ മോചനം തടയുന്നു. ലക്ഷ്യത്തില്‍ നിന്ന് സിബിഐ വ്യതിചലിച്ചു. ഇനിയത് അടച്ചുപൂട്ടുകയാണ് വേണ്ടത്- കോടതി പറഞ്ഞു.
ReplyDelete