ലേക്ഷോര് എംഡിയുടെ വീട്ടിലേക്ക് 12ന് മാര്‍ച്ച്
കൊച്ചി: മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥ പാലിക്കാതെ, നേഴ്സുമാരെ അന്യായമായി പിരിച്ചുവിടുന്ന ലേക്ഷോര് ആശുപത്രി മാനേജ്മെന്റിന്റെ പ്രതികാര നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്ന് ലേക്ഷോര് ആശുപത്രി ജനകീയ സമരസഹായസമിതി ഭാരവാഹികള്‍. 12ന് ലേക്ഷോര് ആശുപത്രി എംഡി ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ പാലാരിവട്ടത്തെ വീട്ടിലേക്ക് 2000 പേര് അണിനിരക്കുന്ന മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേഴ്സുമാരും മാതാപിതാക്കളും സമരസഹായസമിതി പ്രവര്‍ത്തകരും ബഹുജനങ്ങളും മാര്‍ച്ചില്‍ അണിനിരക്കും. രാവിലെ 10ന് കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് ആറിന് നെട്ടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ജനകീയ കണ്വന്ഷന് ചേരും. ഈസ്റ്ററിന് 100 പേര് നിരാഹാരം അനുഷ്ഠിക്കും. 10ന് വാഹനജാഥ നടത്തും.
മിനിമം വേതനം നടപ്പാക്കുമെന്നും സമരംചെയ്ത നേഴ്സുമാര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിക്കില്ലെന്നും തുടങ്ങി 13 വ്യവസ്ഥകള്‍ ഫെബ്രുവരി 12ന് തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റ് അംഗീകരിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ച് നേഴ്സുമാര്‍ ജോലിയില്‍ കയറിയത്. എന്നാല്‍ മാനേജ്മെന്റ് ഈ വ്യവസ്ഥ പാലിച്ചില്ല. തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്. ഇതോടെ സമരംചെയ്ത ഒമ്പതുപേരെ ട്രെയ്നികളാണെന്നു കാണിച്ച് പിരിച്ചുവിട്ടു. റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ മൂന്നിനു നടന്ന ചര്‍ച്ചയിലും മാനേജ്മെന്റ് വീട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സമരം ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. സമരത്തില്‍നിന്ന് ഒരു നേഴ്സ്പോലും പിന്മാറിയിട്ടില്ലെന്ന് യുണൈറ്റഡ് നേഴ്സ് അസോസിയേഷന് ലേക്ഷോര് യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ പി ചാക്കോ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനകീയ സമരസഹായസമിതി ചെയര്മാന് അനീഷ് ഉണ്ണി, കണ്‍വീനര്‍ പ്രദീപന് എന്നിവരുംപങ്കെടുത്തു.
മിംസില്‍ ഇന്നുമുതല്‍ നേഴ്സുമാരുടെ പ്രത്യക്ഷ സമരം
കോഴിക്കോട് മിംസ് ആശുപത്രിയിലെ നേഴ്സുമാര്‍ വെള്ളിയാഴ്ച മുതല്‍ പ്രത്യക്ഷസമരം ആരംഭിക്കും. ശമ്പളവര്‍ധന, ജോലിഭാരം ലഘൂകരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഇന്ത്യന്‍ രജിസ്ട്രേഡ് നേഴ്സസ് അസോസിയേഷന് തീരുമാനിച്ചു. 620 രജിസ്ട്രേഡ് നേഴ്സുമാരുള്ള ആശുപത്രിയില്‍ അഞ്ഞൂറോളം പേര് സമരത്തെ പിന്തുണയ്ക്കുന്നതായി സമരക്കാര്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ വാര്‍ഡുകളിലെ നേഴ്സുമാര്‍ സമരത്തിനിറങ്ങും. ബുധനാഴ്ചയാണ് സൂചനാ സമരം തുടങ്ങിയത്.
ആശുപത്രിയുടെ നിലവാരമനുസരിച്ച് ഒരു വര്‍ഷം പരിചയമുള്ള സ്റ്റാഫിന് അടിസ്ഥാന ശമ്പളം 12000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അടിസ്ഥാന ശമ്പളം 5100 രൂപയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും മാനേജ്മെന്റ് 3000 രൂപ മാത്രമാണ് നല്‍കുന്നത്. റീജണല്‍ ലേബര്‍ കമീഷണറുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയുണ്ടാക്കാന്‍ മാനേജ്മെന്റിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് നേഴ്സിങ് ജീവനക്കാര്‍ സമരരംഗത്തിറങ്ങിയത്. പുതുതായി ഒപിയില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ പരിചരണവും രോഗികളുടെ ക്യാഷ് ബില്ലിങ് നടപടികളും നഴ്സുമാര്‍ ബഹിഷ്കരിച്ചു. എന്നാല്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ല. ബുധനാഴ്ച ഡോക്ടര്‍മാരുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, വേതനവര്‍ധന ആവശ്യപ്പെട്ടുള്ള നേഴ്സുമാരുടെ അനിശ്ചിതകാല സമരം അനാവശ്യമാണെന്ന് മിംസ് മാനേജ്മെന്റ് വാര്ത്തകസമ്മേളനത്തില് പറഞ്ഞു. ജോലിക്ക് ഹാജരാകാത്ത നേഴ്സുമാര്‍ക്ക് ശമ്പളം നല്‍കില്ല. സമരം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും വിദഗ്ധ ചികിത്സാവിഭാഗങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും മിംസ് ഡയറക്ടര്‍ ഡോ. അബ്ദുള്ള ചെറയക്കാട്, അക്കാദമിക് വിഭാഗം ഡയറക്ടര്‍ പ്രൊഫ. കാര്‍ത്തികേയ വര്‍മ, എച്ച്ആര്‍ വിഭാഗം മേധാവി പി മോഹന്‍ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
deshabhimani 060412
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥ പാലിക്കാതെ, നേഴ്സുമാരെ അന്യായമായി പിരിച്ചുവിടുന്ന ലേക്ഷോര് ആശുപത്രി മാനേജ്മെന്റിന്റെ പ്രതികാര നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്ന് ലേക്ഷോര് ആശുപത്രി ജനകീയ സമരസഹായസമിതി ഭാരവാഹികള്‍. 12ന് ലേക്ഷോര് ആശുപത്രി എംഡി ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ പാലാരിവട്ടത്തെ വീട്ടിലേക്ക് 2000 പേര് അണിനിരക്കുന്ന മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേഴ്സുമാരും മാതാപിതാക്കളും സമരസഹായസമിതി പ്രവര്‍ത്തകരും ബഹുജനങ്ങളും മാര്‍ച്ചില്‍ അണിനിരക്കും. രാവിലെ 10ന് കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് ആറിന് നെട്ടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ജനകീയ കണ്വന്ഷന് ചേരും. ഈസ്റ്ററിന് 100 പേര് നിരാഹാരം അനുഷ്ഠിക്കും. 10ന് വാഹനജാഥ നടത്തും.
ReplyDelete