Tuesday, April 24, 2012
മാര്‍ക്ക് ലിസ്റ്റ് മോഷണം: സര്‍വകലാശാല രജിസ്ട്രാറെ എസ്എഫ്ഐ ഉപരോധിച്ചു
കോട്ടയം എംജി സര്‍വകലാശാലയിലെ പരീക്ഷാഭവനില്‍നിന്ന് മാര്‍ക്ക്ലിസ്റ്റ് മോഷ്ടിച്ച യൂത്ത്കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാല രജിസ്ട്രാറെ ഉപരോധിച്ചു. ഒരുമണിക്കൂറോളം നീണ്ട ഉപരോധത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കേസ് ഡിജിപിക്ക് ഫോര്‍വേര്‍ഡ് ചെയ്യാനും യൂണിവേഴ്സിറ്റി ഗസ്റ്റ്ഹൗസില്‍നിന്ന് അനധികൃത താമസക്കാരെ പുറത്താക്കാനും തീരുമാനിച്ചു. രജിസ്ട്രാറുമായി നടന്ന ചര്‍ച്ചയില്‍ മുന്‍ സിഡിക്കറ്റംഗം കെ ലതീഷ്, എസ്എഫ്ഐ ജില്ലാകമ്മിറ്റിയംഗം വില്‍സണ്‍ കെ അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.
ഉന്നതതല ഗൂഢാലോചന അന്വേഷിക്കണം; അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്
കോട്ടയം: മാര്‍ക്ക്ലിസ്റ്റുകളുടെയും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ഷീറ്റ് യൂത്ത്കോണ്‍ഗ്രസ് നേതാവ് മോഷ്ടിച്ച സംഭവത്തിന് പിന്നിലെ ഉന്നത തല ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. വനിതകളടക്കം നൂറുകണക്കിന് ജീവനക്കാര്‍ പ്രകടനത്തില്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് പി പത്മകുമാര്‍, ജനറല്‍സെക്രട്ടറി കെ ഷറഫുദ്ദീന്‍, ജോ. സെക്രട്ടറിമാരായ ജെ ലേഖ, ബാബുരാജ് എ വാര്യര്‍, കെ പി ശ്രീനി, ട്രഷറര്‍ വി പി നൈഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സമഗ്ര അന്വേഷണം വേണം- എകെപിസിടിഎ
കോട്ടയം: എംജി സര്‍വകലാശാലയില്‍നിന്ന് മാര്‍ക്ക്ലിസ്റ്റ് ഷീറ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഷീറ്റുകളും മോഷ്ടിച്ച സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എകെപിസിടിഎ കോട്ടയം-ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ഒരു സിന്‍ഡിക്കറ്റ് അംഗത്തിന്റെ അതിഥികളായി ചില സിന്‍ഡിക്കറ്റ് അംഗങ്ങളോടൊപ്പം മൂന്നുദിവസം സര്‍വകലാശാലാ ഗസ്റ്റ്ഹൗസില്‍ താമസിച്ച മൂന്നംഗ സംഘത്തിന്റെ നേതാവായ യൂത്ത് കോണ്‍ഗ്രസ് നേതാവാണ് മോഷണം നടത്തിയത്. ഇത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവത്തില്‍ സിന്‍ഡിക്കറ്റ് അംഗങ്ങളുടെ പങ്കിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് ബന്ധപ്പെട്ടവര്‍ ഉത്തരവിടണം. പരീക്ഷാക്രമക്കേടില്‍ കുറ്റം തെളിയിക്കപ്പെട്ട കെഎസ്യു വിദ്യാര്‍ഥികളെ ശിക്ഷാനടപടിയില്‍ നിന്ന് ഒഴിവാക്കിയ വിവാദ സിന്‍ഡിക്കറ്റ് തീരുമാനവും ഈ സംഭവവുമായി കൂട്ടിവായിക്കേണ്ടതാണ്.
രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ക്രമവിരുദ്ധനടപടികള്‍ക്ക് മുതിരുന്ന സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നടപടികളില്‍ ജില്ലാകമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. സര്‍വകലാശാലയുടെ ദൈനദിന ഭരണത്തില്‍ ഇടപെടാന്‍ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്ക് അവകാശമില്ല. ഇതിനുവിരുദ്ധമായി ഗസ്റ്റ്ഹൗസില്‍ തമ്പടിച്ച സര്‍വകലാശാലയുടെ ദൈനദിന ഭരണത്തില്‍ ഇടപെടുന്ന സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നടപടി തടയുവാന്‍ വൈസ്ചാന്‍സലര്‍ തയ്യാറാകണം. മാര്‍ക്ക്ലിസ്റ്റ് ഷീറ്റ് മോഷണത്തിലെ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടകരുതെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
deshabhimani 240412
Labels:
എസ്.എഫ്.ഐ,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete