Monday, July 16, 2012

ഒബാമയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: സിപിഐ എം


ചില്ലറവില്‍പ്പനയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യ ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ചെറുകിട വ്യാപാര മേഖലയില്‍ വാള്‍മാര്‍ട്ട് പോലുള്ള കുത്തകകള്‍ക്ക് വാതിലുകള്‍ തുറന്ന് കൊടുക്കാന്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഒബാമയുടെ ശ്രമമെന്നും പിബി കുറ്റപ്പെടുത്തി. കുത്തകകള്‍ക്ക് ചെറുകിട വ്യാപാര മേഖല തുറന്ന് കൊടുത്താല്‍ ലക്ഷക്കണക്കിന് കച്ചവടക്കാരുടെ ജീവിതമാര്‍ഗം ഇല്ലാതാകും. അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് മുന്നില്‍ യുപിഎ സര്‍ക്കാര്‍ കീഴടങ്ങരുതെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani news

1 comment:

  1. ചില്ലറവില്‍പ്പനയുള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യ ഉദാരവല്‍ക്കരണം തീവ്രമാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ.

    ReplyDelete