Thursday, January 17, 2013
10 രൂപ നോട്ടുകളില്‍ കെഎസ്യു നേതാവിന്റെ സീല്‍
ആലപ്പുഴ: പത്തുരൂപ നോട്ടില്‍ കെഎസ്യു നേതാവ് സീല്‍ പതിപ്പിക്കുന്നതായി പരാതി. കെഎസ്യു ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി കോശിയാണ് കൈയില്‍ എത്തുന്ന കറന്‍സികളില്‍ തന്റെ പേരും വിലാസവും അടങ്ങിയ സീല്‍ രേഖപ്പെടുത്തി കൈമാറ്റം ചെയ്യുന്നത്. ഇത്തരത്തിലുള്ള നോട്ടുകള്‍ ജില്ലയില്‍ പലര്‍ക്കും കിട്ടിയിട്ടുണ്ട്. കറന്‍സി നോട്ടുകളില്‍ പേരോ അഡ്രസോ മറ്റ് രേഖപ്പെടുത്തുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
ആലപ്പുഴ പട്ടണത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കറുകയില്‍ വാര്‍ഡില്‍ ഷാജഹാന്‍ മന്‍സിലില്‍ ഹാഷിമിന് കഴിഞ്ഞ ദിവസം കിട്ടിയ 48വി639738 നമ്പരുള്ള പത്തുരൂപ കറന്‍സി നോട്ടിലും കെഎസ്യു നേതാവിന്റെ പേരും വിലാസവുമുള്ള സീല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുനാളായി ഇത്തരം കറന്‍സി നോട്ടുകള്‍ പലരുടെയും കൈകളില്‍ എത്തുകയും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിട്ടും നടപടി ഉണ്ടായിട്ടില്ല.
deshabhimani 170113
Labels:
കോണ്‍ഗ്രസ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
ഒരാളും ആ പാവത്തിന്റെ മാനസികാസസ്ഥ മനസ്സിലാക്കുന്നില്ല. ആ സീലിന് എന്തെങ്കിലും ഉപയോഗം വേണ്ടേ ?
ReplyDelete