Friday, January 18, 2013
അപ്പീല്‍ വക വരവ് 35.75 ലക്ഷം
മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സത്തിന്റെ നാലാംദിവസം അവസാനിക്കുമ്പോള്‍ അപ്പീല്‍വഴി സര്‍ക്കാരിന്റെ പണപ്പെട്ടി നിറയുന്നു. ഇതുവരെ പിരിഞ്ഞുകിട്ടിയത് 35.75 ലക്ഷം രൂപ. അപ്പീല്‍വഴി രണ്ടായിരത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. സംസ്ഥാനതലത്തില്‍ പങ്കെടുക്കാനുള്ള അപ്പീല്‍ ഇതുവരെ 689 ആണ്. അതില്‍ 589 എണ്ണം ഓരോ ജില്ലയിലെയും ഡിഡിഇമാര്‍ അനുവദിച്ചതാണ്. ബാക്കി 130 എണ്ണം കോടതികള്വഴിയാണ്. സംസ്ഥാനതല അപ്പീലിന് 5000 രൂപയാണ് ഫീസ്. അതുപ്രകാരം സര്‍ക്കാരിന് 35.75 ലക്ഷം പിരിഞ്ഞുകിട്ടി. ഫീസ് കൂട്ടിയാല്‍ അപ്പീലുകാരുടെ തള്ളിക്കയറ്റം കുറയ്ക്കാമെന്ന ധാരണതെറ്റി. ജില്ലയില്‍നിന്ന് യോഗ്യത നേടിയ കുട്ടിയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചാല്മാത്രമേ പണം തിരികെ കിട്ടൂ. അതുപ്രകാരം 130 പേര്‍ക്ക് പണം തിരിച്ചുകിട്ടി, അതായത് 6.50 ലക്ഷം രൂപ.
പാലക്കാട് ഡിഡിഇ 83 അപ്പീലാണ് അനുവദിച്ചത്. ഇവിടത്തെ അപ്പീലിന് കോഴയുടെ മണമുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഏഴാംകിരീടം ലക്ഷ്യമിടുന്ന കോഴിക്കോടും മോശമാക്കിയില്ല- 80, മലപ്പുറം- 79, തൃശൂര്‍- 61, കണ്ണൂര്‍- 56 എന്നിങ്ങനെ കിരീടം മോഹിക്കുന്നവരാണ് പ്രധാന അപ്പീലുകാര്‍. വലിയ മോഹങ്ങളില്ലാത്ത ഇടുക്കി 15 അപ്പീലില്‍ ഒതുങ്ങി. അപ്പീല്‍ അനുവദിക്കാന്‍ ഡിഡിഇ ഓഫീസ് കേന്ദ്രീകരിച്ച് പണം വാങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നു പറഞ്ഞ് സര്‍ക്കാരിന് തള്ളിക്കളയാനാകില്ല. കഴിഞ്ഞവര്‍ഷം തൃശൂരില്‍ 762 അപ്പീലുണ്ടായിരുന്നു. അതിനുമുമ്പ് കോട്ടയത്ത് 415ഉം. കലോത്സവം അവസാനിക്കാന്‍ ഇനിയും മൂന്നു ദിവസം ബാക്കിയിരിക്കെ അപ്പീലില്‍ റെക്കോഡിട്ടേക്കും. മത്സരങ്ങള്‍ പുരോഗമിക്കുന്തോറും സംസ്ഥാനതലമത്സരങ്ങള്ക്കും അപ്പീല്‍ വന്നുതുടങ്ങി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലാണ് അപ്പീല്‍ പരിഗണിക്കുന്നത്. ഇതുവരെ 65 അപ്പീല്‍ വന്നു. വ്യാഴാഴ്ചമാത്രം 38. അപ്പീല്‍ ഫീസ് 2000 രൂപയാണ്. അതുപ്രകാരം കിട്ടിയത് 1.30 ലക്ഷം രൂപ. നൃത്തയിനങ്ങള്‍ക്കാണ് അപ്പീലുകാര്‍ കൂടുതല്‍. ഹൈസ്കൂള്‍ ഒപ്പനയ്ക്കും ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ ഭരതനാട്യത്തിനും നാലുവീതം അപ്പീലെത്തി.
deshabhimani
Labels:
കല,
വാർത്ത,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment