Friday, January 18, 2013
ശ്രീകൃഷ്ണ കോളേജില്‍ കെഎസ്യു ആക്രമണം: 4 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കുന്നംകുളം: ശ്രീകൃഷ്ണ കോളേജില്‍ ആര്‍ട്സ് ഡേ അലങ്കോലപ്പെടുത്താന്‍ കെഎസ്യുക്കാര്‍ നടത്തിയ ആക്രമണത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പോര്‍ക്കളേങ്ങാട് ഏഴിക്കോട് സനല്‍ (20), എസ്എഫ്ഐ യൂണിറ്റ്സെക്രട്ടറി വിഷ്ണു (21), കിരാലൂര്‍ കുട്ടന്‍കുളങ്ങര വിശ്വവസു(21), മങ്ങാട് കുറുമ്പൂര്‍മിധുന്‍(21)എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സനലിന് തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ആര്‍ട്സ് ഡേ അലങ്കോലപ്പെടുത്തുന്നതിന് ചൊവ്വാഴ്ച വൈകിട്ടും എസ്എഫ്ഐ പ്രവര്‍ത്തകനായ വിശ്വവസുവിനെ ആക്രമിച്ചിരുന്നു. ബുധനാഴ്ച രാവിലെ ജൂബിലി ഹാളിലാണ് പരിപാടി നടന്നിരുന്നത്. പകല്‍ രണ്ടരയോടെ സംഘാടക സമിതി പ്രവര്‍ത്തകരായ ഇവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കെഎസ്യു പ്രവര്‍ത്തകരെന്ന പേരില്‍ മാനേജ്മെന്റ് ക്വോട്ടയില്‍ കയറിക്കൂടിയ ചാവക്കാട് മുദസീര്‍ മൊയ്തുണ്ണിയുടെ നേതൃത്വത്തിലായിരുന്നു അക്രമണം. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
പാലോളിയുടെ കൊച്ചുമകനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നില്ല
മണ്ണാര്‍ക്കാട്: സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടിയുടെ കൊച്ചുമകന്‍ മുഹമ്മദാലിയെ ഗുരുതരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പൊലീസ് അമാന്തം കാണിക്കുന്നു. ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുഹമ്മദാലി (ബാബു-31)യെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴിന് കുലുക്കിലിയാട് വീടിന്റെ ഗേറ്റിനുമുന്നില്‍വച്ചാണ് മുഹമ്മദാലിയെ ആക്രമിച്ചത്. ശരീരം മുഴുവനും ഗുരുതര പരിക്കോടെ വട്ടമ്പലം സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്, പാലൊളിയുടെ മകള്‍ നബീസയുടെ മകന്‍ മുഹമ്മദാലി. സിപിഐ എം പ്രവര്‍ത്തകനായ മുഹമ്മദാലിയുടെ നേതൃത്വത്തില്‍ വീട്ടില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതില്‍ യുഡിഎഫ്പ്രവര്‍ത്തകരടക്കം പങ്കെടുത്തിരുന്നു. ഇതാണ് അക്രമത്തിനിടയാക്കിയത്. പൊലീസ് ഇക്കാര്യത്തില്‍ ഗൗരവമായി നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ഏതാനും ദിവസംമുമ്പ് കുമരംപുത്തൂരിലെ പള്ളിക്കുന്നില്‍ അച്ചിപ്ര അബുട്ടിയുടെ വീട്ടില്‍കയറി പുലര്‍ച്ചെ വൃദ്ധയായ ഭാര്യ, പേരമകള്‍, മരുമകള്‍ എന്നിവരെ മാരകായുധങ്ങളുമായി ആക്രമിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല. ക്രിമിനലുകള്‍ക്കും ഗുണ്ടകള്‍ക്കും സംരക്ഷണം നല്‍കുന്ന പൊലീസ്നടപടി തുടര്‍ന്നാല്‍ ജനകീയപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗംപി കെ ശശി പരിക്കേറ്റു കിടക്കുന്ന മുഹമ്മദാലിയെ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറിമാരായ എം ചന്ദ്രശേഖരന്‍, വി ഗംഗാധരന്‍, ശ്രീകൃഷ്ണപുരം, ലോക്കല്‍സെക്രട്ടറി ആലിക്കല്‍ കുമാരന്‍, കരിമ്പുഴ ലോക്കല്‍സെക്രട്ടറി എം മോഹനന്‍ എന്നിവരും ഉണ്ടായിരുന്നു.
deshabhimani 170113
Labels:
എസ്.എഫ്.ഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment