Friday, January 18, 2013
മിനിമം പെന്ഷന് ഉറപ്പുനല്‍കാതെ ഉത്തരവിറങ്ങി
മിനിമം പെന്‍ഷന്റെ കാര്യത്തില്‍ ഉറപ്പുനല്‍കാതെ സംസ്ഥാനത്ത് പങ്കാളിത്ത പെന്ഷന് നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാകും പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കുകയെന്ന് ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ജീവനക്കാരുടെ നിക്ഷേപത്തിന് സുരക്ഷിതത്വം നല്കുന്ന കാര്യത്തിലും ഉത്തരവില്‍ വ്യക്തതയില്ല.
നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്ഷന് നിലനിര്‍ത്തുമെന്ന ഉറപ്പും ഉത്തരവില്‍ പറയുന്നില്ല. അതേസമയം, താല്‍പ്പര്യമുള്ള ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനിലേക്ക് മാറാമെന്നും പറയുന്നു. പിഎഫ്ആര്‍ഡിഎ ബില്‍ പാസാകുന്നതോടെ നിലവിലുള്ള ജീവനക്കാരും പങ്കാളിത്തപെന്‍ഷന്റെ പരിധിയിലേക്ക് വരുമെന്ന ആശങ്ക ശക്തിപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്.
2004 ജനുവരി ഒന്നുമുതല്‍ ബില്ലിന് മുന്‍കാല പ്രാബല്യമുണ്ട്. പദ്ധതിയിലെ ടയറുകളി(തട്ടുകള്‍)ലും കുരുക്കുകള്‍ ഒളിഞ്ഞുകിടക്കുന്നു. രണ്ടു തട്ടുകളില്‍ ഒന്നില്‍ സര്‍ക്കാര്‍വിഹിതം ഉണ്ടായിരിക്കില്ല. പെന്ഷന് ഫണ്ടിലേക്ക് ജീവനക്കാര്‍ മാസശമ്പളത്തിന്റെ പത്തു ശതമാനം നല്‍കണം. സര്‍ക്കാര്‍വിഹിതമായ പത്തു ശതമാനം അടയ്ക്കുന്നതിനെപ്പറ്റിയുള്ള സംവിധാനമടക്കമുള്ള കാര്യങ്ങളിലും അവ്യക്തത തുടരുകയാണ്. നിലവില്‍ പങ്കാളിത്ത പെന്ഷന് നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും സംസ്ഥാനവിഹിതം അടയ്ക്കുന്നില്ല എന്നതും ആശങ്ക രൂക്ഷമാക്കുകയാണ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെയും കോര്‍പറേഷനുകളിലെയും അടക്കം കേരള സര്‍വീസ് ചട്ടങ്ങളുടെ മൂന്നാംഭാഗം ബാധകമായ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ പുതിയ പെന്‍ഷന്‍പദ്ധതിയുടെ പരിധിയില്‍ വരുന്നുണ്ട്.
(ദിലീപ് മലയാലപ്പുഴ)
deshabhimani 190113
Labels:
പെന്ഷന്,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment