Friday, January 18, 2013

കടല്‍ക്കൊല: കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ല


കടല്‍ക്കൊലക്കേസില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിന്യായം. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നാവികര്‍ക്കെതിരായ എഫ്ഐആര്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. നാവിക നിയമനുസരിച്ചാവണം കേസെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിന് തീരദേശനിയമമനുസരിച്ച് കേസെടുക്കാമെന്നും കേസ് നടത്തിപ്പിന് പ്രത്യേക കോടതി വേണമെന്നും ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ ജെ ചെലമേശ്വറും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.

നാവികര്‍ക്ക് അന്താരാഷ്ട്ര നിയമത്തിന്റെ പരിരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് മറ്റൊരപേക്ഷയും ഇറ്റലി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം നീണ്ടകരയില്‍ നിന്നും മല്‍സ്യബന്ധനത്തിനുപോയ രണ്ടു മല്‍സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക ലെക്സിയില്‍ നിന്നും വെടിയേറ്റു മരിക്കുകയായിരുന്നു. കപ്പലിനുനേരെ വന്ന ബോട്ടിലേക്ക് കടല്‍ക്കൊള്ളക്കാരെന്നു കരുതിയാണ് വെടിവച്ചതെന്നാണ് നാവികരുടെ അവകാശവാദം.

deshabhimani

No comments:

Post a Comment