Friday, January 18, 2013
എഐസിസി ചിന്തന്‍ ശിബിര്‍ രാഹുലിനെ വാഴിക്കാന്‍
ജയ്പുര്‍: രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ സര്‍വാധികാരിയായി വാഴിക്കാനുള്ള വേദിയായി എഐസിസിയുടെ ചിന്തന്‍ ശിബിര്‍ മാറും. രാഹുല്‍ ബ്രിഗേഡിന്റെ സജീവ സാന്നിധ്യമുണ്ടാകുന്ന ചിന്തന്‍ ശിബിറില്‍ 2014ല്‍ ഏതൊക്കെ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കണമെന്ന കാര്യവും തീരുമാനിക്കും. വെള്ളിയാഴ്ച പകല്‍ രണ്ടിനാണ് ജയ്പുരിലെ ബിര്‍ളാ ഓഡിറ്റോറിയത്തില്‍ ചിന്തന്‍ ശിബിര്‍ ആരംഭിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനംചെയ്യും. നവഉദാര സാമ്പത്തികനയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിക്കും. മന്‍മോഹന്‍സിങ് മെല്ലെ തിരശ്ശീലയ്ക്കു പിന്നിലേക്ക് പോവുകയും രാഹുല്‍ഗാന്ധി മുന്നിലേക്ക് വരികയും ചെയ്യും. രാഹുല്‍ ഗാന്ധിയുടെ കോര്‍പറേറ്റ് സംഘടനാ സംവിധാനത്തിലേക്ക് കോണ്‍ഗ്രസിനെ പൂര്‍ണമായും മാറ്റുന്നതോടെ ഉദാരവല്‍ക്കരണനയത്തെ താലോലിക്കുന്ന പുതിയ നേതൃത്വനിരയെ വാര്‍ത്തെടുക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. സാമ്പത്തികവളര്‍ച്ചയുടെ പേരില്‍ ജനങ്ങള്‍ക്ക് വലിയ വിഷമതകളുണ്ടാക്കുന്ന നയങ്ങളും പരിപാടികളുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ കോണ്‍ഗ്രസിലെ പഴയ തലമുറ നേതാക്കളില്‍ പലര്‍ക്കും പ്രതിഷേധമുണ്ട്. ചിന്തന്‍ ശിബിറിന്റെ ചര്‍ച്ചകളില്‍ ഇത് ശക്തമായി ഉയര്‍ന്നുവരുമെങ്കിലും അത് മാനിക്കാനിടിയില്ല.
ചിന്തന്‍ ശിബിറിനെത്തുന്ന മുന്നൂറില്‍പ്പരം പ്രതിനിധികളില്‍ 160 പേര്‍ യുവാക്കളാണ്. യുവ നേതാക്കള്‍ക്ക് ഇത്രയും പ്രാതിനിധ്യം കോണ്‍ഗ്രസ് ഉന്നതതല യോഗങ്ങളില്‍ നല്‍കുന്നത് ആദ്യം. 2003ല്‍ സിംലയില്‍ നടന്ന ചിന്തന്‍ ശിബിറിലാണ് ഒറ്റയ്ക്ക് കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് മതനിരപേക്ഷ ശക്തികളുടെ ഐക്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ജയ്പുര്‍ ചിന്തന്‍ ശിബിറില്‍ ഈ തീരുമാനത്തില്‍നിന്ന് മാറേണ്ട സാഹചര്യമൊന്നുമില്ല. ഐക്യമുന്നണി സിദ്ധാന്തം ഊന്നിപ്പറയുകയും ഓരോ സംസ്ഥാനത്തെയും പ്രത്യേക രാഷ്ട്രീയസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മുന്നണി സംവിധാനമുണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്യും. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഭരണസംവിധാനം ശരിക്കും ദുര്‍വിനിയോഗം ചെയ്താണ് ചിന്തന്‍ ശിബിറിനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന ശക്തമായ വിമര്‍ശം ഉണ്ടായിട്ടുണ്ട്. ചിന്തന്‍ ശിബിറിന്റെ മൊത്തം ചെലവും എഐസിസിയാണ് വഹിക്കുന്നതെന്ന് പ്രസ്താവനയിറക്കി എഐസിസി ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു.
(വി ജയിന്‍)
deshabhimani 180113
ചിന്തന്‍ ശിബിരത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ക്ഷണമില്ല
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത ചിന്തന്‍ ശിബിരത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ക്ഷണമില്ല. ഐ എന്‍ ടി യു സി പ്രസിഡന്റ് സഞ്ജീവ് റെഡിക്ക് മാത്രമാണ് ഇന്നത്തെ ശിബിരത്തില്‍ ക്ഷണമുള്ളത്. അതാകട്ടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എന്ന നിലയിലും. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ ശിബിരത്തില്‍നിന്നും ഒഴിവാക്കിയതിനെതിരെ ഐ എന്‍ ടി യു സിയില്‍ അമര്‍ഷം പുകഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇന്നുമുതല്‍ ജയ്പൂരിലാണ് ചിന്തന്‍ ശിബിരം ചേരുന്നത്.
ജനവുമായി നേരിട്ട് ബന്ധമുള്ള തൊഴിലാളി നേതാക്കളെ ചിന്തന്‍ ശിബിരത്തിന് ക്ഷണിച്ചാല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉണ്ടാകുമെന്ന് ഭയന്നാണ് തങ്ങളെ ചിന്തന്‍ ശിബിരത്തിന് വിളിക്കാത്തതെന്ന് ഐ എന്‍ ടി യു സി നേതാക്കള്‍ പറയുന്നു. ജനവിരുദ്ധ നിലപാടുകളുമായി മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് ശിബിരത്തില്‍ ക്ഷണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന നേതാവ് ചൂണ്ടിക്കാട്ടുന്നു. ചുടുചോറ് വാരാന്‍ തയ്യാറായ കെ എസ് യു നേതാക്കളെ പോലും ശിബിരത്തിന് ക്ഷണിച്ചപ്പോഴാണ് ഐ എന്‍ ടി യു സിക്ക് ഈ അവഗണന.
സംസ്ഥാന പ്രിസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നും ഒരു നേതാവിനെപ്പോലും ശിബിരത്തിന് വിളിച്ചിട്ടില്ല. തൊഴിലാളി സംഘടനകളെ തഴഞ്ഞപ്പോള്‍ യുവജനങ്ങള്‍ക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുമുണ്ട്. രാഹുല്‍ഗാന്ധി തെരഞ്ഞെടുത്ത ആറു പേരാണ് സംസ്ഥാനത്തുനിന്ന് യൂത്ത് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം ചേരുന്നത്. മുഖ്യമന്ത്രിമാര്‍, പി സി സി അദ്ധ്യക്ഷന്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍, വിവിധ പോഷകസംഘടനാ നേതാക്കള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാനായി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡല്‍ഹിക്ക് പോയിക്കഴിഞ്ഞു.
അതേസമയം ചിന്തന്‍ശിബിരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇളവ് നല്‍കിയിട്ടുണ്ട്. സംസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ഇവിടെ മറ്റു ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് മുഖ്യമന്ത്രിക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
janayugom 180113
Labels:
കോണ്‍ഗ്രസ്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment