Thursday, January 10, 2013
അക്രമത്തിലൂടെ സമരം നേരിടാന്‍ ശ്രമിക്കരുത് എല്‍ഡിഎഫ്
പങ്കാളിത്ത പെന്‍ഷന്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള യു ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രക്ഷോഭത്തെ സഹായിക്കുന്നതിന് മുഴുവന്‍ ബഹുജനങ്ങളും തയ്യാറാകണമെന്ന് എല്‍ഡിഎഫ് അഭ്യര്‍ഥിച്ചു. കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സുരക്ഷാസംവിധാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം. ആഗോളവല്‍ക്കരണ നയത്തിന്റെ ചുവടുപിടിച്ച് സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ക്കുന്നതിന്റെ ഭാഗമായി ഈ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നതിനാണ് യു ഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിനെതിരായിട്ടാണ് ജീവനക്കാരും അധ്യാപകരും സമരരംഗത്തേക്കിറങ്ങിയിട്ടുള്ളത്. ജീവനക്കാരെത്തന്നെ രണ്ടാക്കിത്തിരിക്കുന്നതിനും നിലവിലുള്ള ജീവനക്കാര്‍ക്ക് ലഭിക്കുമെന്ന് പറയുന്ന പെന്‍ഷന്‍ തന്നെ നിലനില്‍ക്കുമോ എന്നുള്ള ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവന്നത്.
ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെയാണ് 2013 ഏപ്രില്‍ 1-നുശേഷം ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ബാധകമല്ലെന്ന് പ്രഖ്യാപിച്ചത്. അതേപോലെയുള്ള ഒരു ഓര്‍ഡറിലൂടെ നിലവിലുള്ളവരുടെ പെന്‍ഷനും റദ്ദാക്കാന്‍ സാധിക്കുമെന്നിരിക്കെയാണ് പ്രക്ഷോഭത്തിന്റെ വഴി ജീവനക്കാര്‍ക്ക് തേടേണ്ടിവന്നത്. പുതുതായി സര്‍വ്വീസില്‍ വരുന്നവര്‍ക്ക് മിനിമം പെന്‍ഷന്‍ പോലും പ്രഖ്യാപിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് ആരും ആശങ്കപ്പെടേണ്ടെന്ന് പ്രഖ്യാപിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരേണ്ട പണം സ്വകാര്യമേഖലയ്ക്ക് എറിഞ്ഞുകൊടുക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢപദ്ധതി കേരളത്തിലെ പ്രബുദ്ധരായ ജനതയ്ക്ക് അംഗീകരിക്കാനാവില്ല. കേരളത്തില്‍ നിലനില്‍ക്കുന്ന ഏറ്റവും സുപ്രധാനമായ സാമൂഹ്യസുരക്ഷാ സംവിധാനത്തെ സംരക്ഷിക്കാനുള്ളതാണ് ഈ സമരം.
കേരളം നേടിയെടുത്ത നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും കൂടിയുള്ള ഈ സമരവുമായി തൊഴിലാളി സംഘടനകളും ഐക്യപ്പെടേണ്ടതുണ്ട്. പുതുതായി ജോലിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനെതിരായി കൂടി നടക്കുന്ന ഈ പ്രക്ഷോഭഭം പുതിയ തലമുറയുടെ ഭാവി സംരക്ഷിക്കാന്‍ കൂടിയുള്ളതാണ്. ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെയും റാങ്ക് ലിസ്റ്റില്‍ പേര് വന്ന് ജോലിക്കായി കാത്തിരിക്കുന്നവരുടെയും ഭഭാവിയില്‍ തൊഴില്‍ നേടുന്നവരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ഈ സമരത്തെ ജനാധിപത്യവിരുദ്ധമായ രീതിയില്‍ നേരിട്ടാല്‍ അത്തരം വിഭഭാഗങ്ങള്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയുമില്ല. മാത്രമല്ല, കുട്ടികളുടെ ഭാവിയില്‍ താല്‍പ്പര്യമുള്ള മുഴുവന്‍ രക്ഷിതാക്കളും പിന്തുണയ്ക്കേണ്ട സമരം കൂടിയാണ് ഇത്. വൈദ്യുതി, പാല്‍, വെള്ളം, ബസ് തുടങ്ങിയവയുടെയെല്ലാം ചാര്‍ജ്ജ് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് ആകമാനം ഈ സര്‍ക്കാര്‍ താളംതെറ്റിച്ചിരിക്കുകയാണ്.
അടുക്കളയില്‍ തീ പുകയുന്നതിനുള്ള ഗ്യാസ് പോലും ലഭഭ്യമാവാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ജീവനക്കാരുടെ ഭഭാവി ഇരുളടഞ്ഞതാക്കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ജീവനക്കാരുടെ ഹാജര്‍നിലയുമായി ബന്ധപ്പെട്ട് കള്ളക്കണക്കുകളാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. സമരരംഗത്തില്ലാത്ത പോലീസുകാരുടെ എണ്ണം പോലും ജീവനക്കാരുടെ മൊത്തം എണ്ണത്തില്‍ കണക്കിലെടുക്കുന്ന രീതി പോലും സ്വീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍, നിലനില്‍പ്പിനുവേണ്ടിയും നാടിന്റെ ഭാവി സംരക്ഷിക്കുന്നതിനായും നടത്തുന്ന ഈ സമരത്തെ അക്രമമാര്‍ഗങ്ങളിലൂടെ അടിച്ചമര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കെ.എസ്.യുവിന്റെ സമരം എന്ന പേരുപറഞ്ഞ് ജീവനക്കാരെ ആക്രമിക്കുന്നതിനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുകയുണ്ടായി. സമരം നടത്തുന്ന ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് പോലും തയ്യാറില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള ജനാധിപത്യവിരുദ്ധമായ പ്രഖ്യാപനം നടത്തുന്ന ഭരണാധികാരികള്‍ അധികകാലം മുന്നോട്ടുപോയ ചരിത്രം കേരളത്തിലില്ല. ജനാധിപത്യപരമായി സമരം ചെയ്യുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണം. സ്ഥലം മാറ്റം, അച്ചടക്ക നടപടികള്‍ തുടങ്ങിയവ ഉപയോഗിച്ച് സമരത്തെ നേരിടുകയാണ്. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളില്‍ ജനാധിപത്യപരമായി സമരം ചെയ്ത ജീവനക്കാര്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കരിനിയമങ്ങള്‍ കൊണ്ടുവരാനുള്ള ആലോചനകള്‍ നടക്കുന്നതായും അറിയുന്നു. ഇത്തരത്തിലുള്ള നടപടികളിലൂടെ ഈ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം ജനാധിപത്യ കേരളം ചെറുത്തുതോല്‍പ്പിക്കും. ജീവനക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
deshabhimani 110113
Labels:
ട്രേഡ് യൂണിയന്,
പെന്‍ഷന്‍,
പോരാട്ടം
Subscribe to:
Post Comments (Atom)
പങ്കാളിത്ത പെന്‍ഷന്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള യു ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രക്ഷോഭത്തെ സഹായിക്കുന്നതിന് മുഴുവന്‍ ബഹുജനങ്ങളും തയ്യാറാകണമെന്ന് എല്‍ഡിഎഫ് അഭ്യര്‍ഥിച്ചു.
ReplyDelete