സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍നിന്ന് ദേശാഭിമാനി രണ്ടുകോടി രൂപയുടെ ബോണ്ട് നിയമവിരുദ്ധമായി കൈപ്പറ്റിയെന്നാരോപിച്ച് ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹി നല്‍കിയ കേസ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളി. കേസ് നിലനില്‍ക്കുന്നതല്ലെന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ചാണ് ജഡ്ജി എസ് മോഹന്‍ദാസ് കേസ് തള്ളിയത്.
ദേശാഭിമാനി തുക സമാഹരിച്ചത് പരസ്യമായിട്ടാണെന്ന് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബോണ്ടിന് രഹസ്യ സ്വഭാവമില്ല. ദേശാഭിമാനിയുടെ വികസനത്തിനുവേണ്ടി പലരുടെ പക്കല്‍നിന്നും ഈ വിധം ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്. തുക ദേശാഭിമാനിക്ക് അക്കൗണ്ടുള്ള തിരുവനന്തപുരം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ചതിനാല്‍ രഹസ്യസ്വഭാവം ആരോപിക്കാനാകില്ല. മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സിയുടെയും മേഘാ ഡിസ്ട്രിബ്യൂട്ടറുടെയും ലോട്ടറി ടിക്കറ്റ് വിറ്റഴിക്കാന്‍, അവര്‍ എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയിട്ടുണ്ട്. ബോണ്ട് തുക വാങ്ങുന്ന സമയത്ത് സാന്റിയാഗോ മാര്‍ട്ടിനെതിരെയോ കമ്പനിക്കെതിരെയോ ക്രിമിനല്‍ കേസോ നികുതി കുടിശ്ശികയോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഭരണക്കാരില്‍നിന്ന് അനധികൃത സഹായം ലഭിക്കുന്നതിനായി മാര്‍ട്ടിന്‍ രണ്ടുകോടി നല്‍കിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
deshabhimani 110113
No comments:
Post a Comment