Friday, January 11, 2013
കശുവണ്ടിത്തൊഴിലാളികളെ പട്ടിണിക്കിടുന്ന നയം തിരുത്തണം: പിണറായി
കശുവണ്ടിത്തൊഴിലാളികളെ പട്ടിണിക്കിടുന്ന നയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തിരുത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കശുവണ്ടി വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചിനെ അഭിവാദ്യം ചെയ്യുകയായിരുന്നു പിണറായി.
കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത് തൊഴിലാളികളുടെ വയറ്റത്തടിക്കുകയാണ്. ഈ സഹചര്യത്തില്‍, കശുവണ്ടിപ്പരിപ്പ് ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭൂരിപക്ഷം കശുവണ്ടിത്തൊഴിലാളികള്‍ക്കും ഇന്ന് ജോലിയില്ലാത്ത സ്ഥിതിയാണ്. ഫാക്ടറികള്‍ അടച്ചിടുന്നു. മിനിമം കൂലിയും പെന്‍ഷനും കാലോചിതമായി പരിഷ്കരിക്കണം. പെന്‍ഷനും ക്ഷേമനിധി ആനുകൂല്യവും കുടിശ്ശിക തീര്‍ത്തുനല്‍കണം. കശുവണ്ടിത്തൊഴിലാളികളുടെ സമരത്തിന് മുഴുവന്‍ സമൂഹത്തിന്റെയും പിന്തുണയുണ്ടാകും. യുഡിഎഫ് അധികാരത്തില്‍ വരുന്ന എല്ലാ കാലഘട്ടത്തിലും കശുവണ്ടിത്തൊഴിലാളികള്‍ക്ക് സെക്രട്ടറിയറ്റ് പടിക്കലും തൊഴില്‍ സ്ഥാപനങ്ങളുടെ മുന്നിലും പ്രക്ഷോഭം നടത്തേണ്ടിവരാറുണ്ട്. 95 ശതമാനം സ്ത്രീകളാണ് കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്നത്. അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ടവരും കാര്യമായി ഈ മേഖലയെ ആശ്രയിക്കുന്നു. അത്തരമൊരു മേഖലയ്ക്ക് സര്‍ക്കാര്‍ പരിപൂര്‍ണ സംരക്ഷണം നല്‍കേണ്ടതാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന് അത്തരമൊരു പ്രതിബദ്ധതയില്ല. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന കശുവണ്ടിയുടെ 75 ശതമാനവും കേരളത്തിലാണ്. കയറ്റുമതി ചെയ്യുന്ന കശുണ്ടിപ്പരിപ്പിന്റെ 92 ശതമാനവും കേരളത്തിന്റേതാണ്. യുഡിഎഫ് ഭരിച്ച 2001-06 കാലത്ത് മാസങ്ങളും വര്‍ഷങ്ങളും തൊഴിലില്ലെന്നതായിരുന്നു സ്ഥിതി. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മിനിമം കൂലി പുതുക്കുകയും ആവശ്യമായ പ്രവര്‍ത്തന ഫണ്ട് കശുവണ്ടി വികസന കോര്‍പറേഷന് നല്‍കുകയും ചെയ്തു. 6000 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും കഴിഞ്ഞു. വര്‍ഷം മുഴുവനും തൊഴില്‍ നല്‍കുന്ന നിലയിലേക്ക് വ്യവസായത്തെ വളര്‍ത്തുകയും ചെയ്തതായി പിണറായി ചൂണ്ടിക്കാട്ടി.
deshabhimani 110113
Subscribe to:
Post Comments (Atom)
No comments:
Post a Comment