Friday, January 11, 2013
എയ് ഡഡ് പദവി നീക്കം വീണ്ടും മന്ത്രിസഭയില്‍ തര്‍ക്കം
ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 35 സ്കൂളുകള്‍ക്ക്് എയ്ഡഡ് പദവി നല്‍കാന്‍ വീണ്ടും നീക്കം. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അജണ്ടക്ക് പുറത്തുനിന്നുള്ള വിഷയമായി മന്ത്രി പി കെ അബ്ദുറബ്ബാണ് വിഷയം അവതരിപ്പിച്ചത്. ആര്യാടന്‍ മുഹമ്മദും കെ എം മാണിയും എതിര്‍ത്തു. തര്‍ക്കത്തെ തുടര്‍ന്ന് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനുള്ള തീരുമാനം മാത്രം കൈക്കൊണ്ടതായാണ് സൂചന. സ്കൂളുകള്‍ ഭൂരിപക്ഷവും മലപ്പുറം ജില്ലയിലാണ്.
ആറുമാസം മുമ്പ് വിവാദത്തെ തുടര്‍ന്ന് മാറ്റിവെച്ച വിഷയം പെട്ടെന്ന് വീണ്ടും കൊണ്ടുവന്ന് നടപ്പാക്കാനാണ് ശ്രമം നടന്നത്. സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂളുകളാക്കി മാറ്റാന്‍ 2012 ജൂണ്‍ 13ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 238 അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് 2003 മുതലുള്ള എല്ലാ ആനുകൂല്യവും നല്‍കുമെന്നും വെബ്സൈറ്റില്‍ വന്നു. എന്നാല്‍ വൈകിട്ട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ 35 സ്കൂള്‍ സര്‍ക്കാര്‍ സ്കൂളുകളാക്കാന്‍ തീരുമാനിച്ചതായി പറയുകയും ചെയ്തു. എന്നാല്‍, 35 സ്കൂളിന് എയ്ഡഡ് പദവി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പിന്നീട് നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രി അപ്പോള്‍ തന്നെ മന്ത്രിയെ തിരുത്തുകയും ചെയതു. പിറ്റേദിവസം മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞു. എന്നാല്‍, അന്തിമതീരുമാനം ധനവകുപ്പിന്റെ അഭിപ്രായം അറിഞ്ഞശേഷം അറിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വിഷയം മരവിപ്പിക്കുകയായിരുന്നു. മുസ്ലീംലീഗിന്റെ നിയന്ത്രണത്തിലുള്ള മാനേജ്മെന്റുകളാണ് ഈ സ്കൂളുകള്‍ മിക്കതും നടത്തുന്നത്.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment