Sunday, May 5, 2013
സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തും; 18 വഞ്ചനാ ദിനം
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് വര്‍ഷം തികയുന്ന മെയ് 18 വഞ്ചനാദിനമായി ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും പരാജയമായ സര്‍ക്കാരിനെതിരായി ശക്തമായ ജനവികാരമാണ് ഉയരുന്നത്. മെയ് 18ന് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലേക്കും കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരേയും വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചതിനെതിരേയും 27ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കലക്ടറേറ്റുകള്‍ക്കും സെക്രട്ടേറിയറ്റിനും മുന്‍പില്‍ സമര പരിപാടികള്‍ നടത്താനും തീരുമാനിച്ചു. കുടിവെള്ള വിതരണം സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെയുള്ള പ്രമേയം അംഗീകരിച്ചു. പൊതു പ്രവര്‍ത്തകര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി അവരവര്‍ താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുത് എന്ന തരത്തിലുള്ള കരിനിയമം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണം.
കേരളത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടുവരികയാണെന്ന കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല. ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന കാര്യത്തില്‍ അലംഭാവം കാണിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പ് മനപൂര്‍വ്വം നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടിയന്തരമായി നടത്താന്‍ തയ്യാറാവണമെന്നും എല്‍ഡിഎഫ് യോഗം ആവശ്യപ്പെട്ടു.
deshabhimani
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment