റെയില്‍വെ ബോര്‍ഡ് അംഗത്തിന് സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബെന്‍സാലന്റെ മരുമകന്‍ വിജയ് സിംഗ്ലയടക്കം ആറ് പേരെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ആറ് പേരെയും കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു.
അനന്തരവന്‍ കോഴ വാങ്ങിയതുമായി ബന്ധമില്ലെന്ന് മന്ത്രി പ്രസ്താവനയിറക്കിയെങ്കിലും മന്ത്രിയുടെ രാജിക്കായി ആവശ്യം ശക്തമായിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ ബന്‍സല്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍,രാജിവയ്ക്കേണ്ടതില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. വൈകിട്ട് ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയും ബന്‍സലിന്റെ രാജിയോട് യോജിച്ചില്ല. കോര്‍കമ്മിറ്റിയിലേക്ക് ബന്‍സലിനെ ക്ഷണിച്ചുവരുത്തിയിരുന്നു.
റെയില്‍വേ ഉദ്യോഗസ്ഥനില്‍നിന്ന് 90 ലക്ഷം രൂപ കോഴ വാങ്ങിയതിന് ബന്‍സലിന്റെ സഹോദരീപുത്രന്‍ വിജയ്സിംഗ്ല, സഹായികളായ സന്ദീപ്ഗോയല്‍, ധര്‍മേന്ദ്രകുമാര്‍, വിവേക്കുമാര്‍ എന്നിവരെ ചണ്ഡീഗഢില്‍ നിന്നാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കിയ ഇവരെ നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. കോഴ നല്‍കിയ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ്കുമാറിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.
റെയില്‍വേ ബോര്‍ഡ് അംഗമായി അടുത്തിടെ നിയമിതനായ മഹേഷ്കുമാര്‍ ബോര്‍ഡില്‍ സുപ്രധാന സ്ഥാനം ലഭിക്കാനാണ് കോഴ നല്‍കിയത്. 2300 കോടിയോളം രൂപയുടെ കമ്യൂണിക്കേഷന്‍, സിഗ്നലിങ് പ്രവൃത്തികള്‍ക്കുള്ള കരാര്‍ നല്‍കാന്‍ അധികാരമുള്ള ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതലയുള്ള അംഗമായി നിയമിക്കണമെന്നായിരുന്നു മഹേഷ്കുമാറിന്റെ ആവശ്യം. ഇതിനായി 10 കോടി രൂപയാണ് സിംഗ്ല ആവശ്യപ്പെട്ടത്. രണ്ടു കോടി രൂപയില്‍ ഇടപാട് ഉറപ്പിച്ചു. ഇതിന്റെ ആദ്യ ഗഡുവാണ് 90 ലക്ഷം രൂപ. മഹേഷ്കുമാറിനെ സിബിഐ മുംബൈയില്‍ നിന്നാണ്് അറസ്റ്റുചെയ്തത്. അദ്ദേഹത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രി സിംഗ്ലയുടെ ചന്ധീഗഢ് സെക്ടര്‍-28ലുള്ള വീടും സന്ദീപ് ഗോയലിന്റെ സെക്ടര്‍-16ലുള്ള വീടും സിബിഐ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്തു.
ബന്‍സലിന്റെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് സിംഗ്ലയുടെ വീട്. മഹേഷ്കുമാറിന് റെയില്‍വേ ബോര്‍ഡില്‍ അംഗത്വം ലഭിച്ചത് റെയില്‍ മന്ത്രി അറിയാതെയാകാന്‍ വഴിയില്ല. ഇടനിലക്കാര്‍ മുഖേനയാണ് നിയമനം പോലുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ക്ക് കോഴ എത്തുന്നത്. വിജയ് സിംഗ്ലയുടെ അറസ്റ്റിലേക്ക് നയിച്ച കോഴക്കേസ് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് ബന്‍സല്‍ പറഞ്ഞു. എത്ര അടുത്ത ബന്ധുക്കളായാലും ഓഫീസ് കാര്യങ്ങളില്‍ ഇടപെടാനോ തീരുമാനങ്ങളെ സ്വാധീനിക്കാനോ കഴിയില്ല. തന്റെ കുടുംബവും വിജയ് സിംഗ്ലയുടെ കുടുംബവും തമ്മില്‍ ബിസിനസ് ബന്ധമില്ലെന്നും ബന്‍സല്‍ പറഞ്ഞു. മന്ത്രിയുടെ രാജി പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. രാജി ആവശ്യപ്പെടുകയെന്നതാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ജോലിയെന്നും അദ്ദേഹം പരിഹസിച്ചു.
deshabhimani 060513
No comments:
Post a Comment