ആലപ്പുഴയില്‍ മെയ് 21, 22, 23 തീയതികളില്‍ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ജനകീയമുന്നേറ്റമായി മാറുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ജി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ മുന്നോടിയായി 10 ന് പതാകദിനം ആചരിക്കും. ജില്ലയിലെ ഓരോ യൂണിറ്റിലും സമ്മേളനത്തിന്റെ ഓര്‍മ മരം&ൃറൂൗീ;എന്ന നിലയില്‍ രണ്ട് വൃക്ഷതൈകള്‍ വീതം നടും. 25,000 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ചേര്‍ത്ത് രക്തദാന സേന രൂപീകരിക്കും. 25,000 പ്രവര്‍ത്തകര്‍ അവയവദാന സമ്മതപത്രം നല്‍കും.
സമ്മേളനത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ തുടങ്ങി. യൂണിറ്റുതല പ്രചാരണപ്രവര്‍ത്തനങ്ങളും നടക്കുന്നു. വ്യത്യസ്ത വിഷയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ എട്ടു സെമിനാറുകള്‍ സംഘടിപ്പിക്കും. സാംസ്കാരിക സമ്മേളനം, പ്രതിഭാ സംഗമം തുടങ്ങിയവയും നടക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണ പരമ്പര, വനിതാസമ്മേളനം, യുവതീ സംഗമം എന്നിവയും നടക്കും. ക്രിക്കറ്റ്, ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, ബാഡ്മിന്റണ്‍, കബഡി, അത്ലറ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ജില്ലാതല മത്സരങ്ങള്‍ 12ന് മുതല്‍ ആരംഭിക്കും. ഷൈനി വിത്സന്‍, എം ഡി വത്സമ്മ, ഫുട്ബോളിലെയും വോളിബോളിലെയും ദേശീയ താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ നഗരചത്വരത്തില്‍ മെയ് 11 ന് ചിത്രരചനാ മത്സരം, 13ന് കാര്‍ട്ടൂണ്‍ മത്സരം, 15 ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. 23ന് ലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന റാലിയും സമ്മേളനവും നടക്കും. സമാപന സമ്മേളനം ത്രിപുര മുഖ്യമന്ത്രി മണിക്സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യും.
deshabhimani 300413
No comments:
Post a Comment