Monday, May 6, 2013

ഗഡ്കരിയുടെ പുര്‍തി ഗ്രൂപ്പ് 7കോടി വെട്ടിച്ചെന്ന് കണ്ടെത്തി


ബിജെപി മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പുര്‍തി ഗ്രൂപ്പ് ഏഴുകോടിരൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. പുര്‍തിഗ്രൂപ്പിന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങള്‍ രണ്ട് വര്‍ഷത്തിനിടെ ഏഴു കോടിരൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്. പുര്‍തിഗ്രൂപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെ പരിശോധന ഈ വര്‍ഷം അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാകൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധ സ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിപ്പ് പുറത്തുവന്നതോടെയാണ് രണ്ടാംവട്ടവും ബിജെപി അധ്യക്ഷസ്ഥാനത്ത് എത്താനുള്ള ഗഡ്കരിയുടെ മോഹം പൊലിഞ്ഞത്. എന്നാല്‍, ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഗഡ്കരിക്ക് രണ്ടുവര്‍ഷമായി കമ്പനിയുമായി ബന്ധമില്ലെന്നും പുര്‍തി ഗ്രൂപ്പ് പ്രതികരിച്ചു.

deshabhimani 060513

No comments:

Post a Comment