Monday, May 6, 2013
കൂടംകുളം നിലയത്തിന് സുപ്രീംകോടതി അനുമതി
കൂടംകുളം ആണവനിലയം പ്രവര്‍ത്തനം തുടങ്ങുന്നതിന് സുപ്രിം കോടതി അനുമതി നല്‍കി. ജ. കെ എസ്. രാധാകൃഷ്ണന്‍, ജ. ദീപക് മിശ്ര എന്നിവരടങ്ങിയ ബഞ്ചിന്റേതാണ്് വിധി. രാജ്യത്തിന്റെ വിശാലമായ പൊതുതാല്‍പര്യം പരിഗണിക്കുമ്പോള്‍ നിലയത്തിന് അനുമതി നല്‍കേണ്ടതുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ദീര്‍ഘകാലത്തെ സാമ്പത്തിക-ഊര്‍ജ്ജ താല്‍പര്യങ്ങള്‍ക്ക് ആണവോര്‍ജ്ജം ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പദ്ധതിക്ക് വിദഗ്ധ സമിതി നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് ഫയല്‍ചെയ്യപ്പെട്ട പരാതികള്‍ തള്ളിക്കൊണ്ടാണ് ഉത്തരവ്. ആണവ പ്ലാന്റിലെ അവശിഷ്ടങ്ങള്‍ കടലില്‍തള്ളുന്നതിനെക്കുറിച്ചും പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുമുള്ള പരാതികളും ഉന്നയിച്ചിരുന്നു. സുപ്രിംകോടതി മൂന്നുമാസമായി കേസില്‍ വാദം കേള്‍ക്കുകയായിരുന്നു. ഫ്രണ്ട്സ് ഓഫ് ദ എര്‍ത്ത് എന്ന സംഘടനയുടേതായിരുന്നു മുഖ്യപരാതി.
എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. 17 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന് കോടതിയും നിര്‍ദേശിച്ചിരുന്നു. ഇവയില്‍ ഇനിയും പാലിക്കാനുള്ളവ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നിലയം കമ്മീഷന്‍ ചെയ്യുന്നതിന് ഇത് തടസ്സമാകില്ലെന്ന് കോടതി വ്യക്തമാക്കി.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment