Wednesday, May 1, 2013

കയറ്റുമതി ഗോതമ്പിന്റെ വില കുറയ്ക്കുന്നു


കയറ്റുമതി ചെയ്യുന്ന ഗോതമ്പിന്റെ വില കുറയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കുമ്പോഴാണ് വിദേശികള്‍ക്ക് സര്‍ക്കാരിന്റെ ഔദാര്യം. സ്വകാര്യ ഏജന്‍സികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാന്‍ ഒത്താശ ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 1350 രൂപയ്ക്കാണ് കര്‍ഷകരില്‍നിന്ന് ഒരു ക്വിന്റല്‍ ഗോതമ്പ് സംഭരിക്കുന്നത്. സ്വകാര്യ കയറ്റുമതിക്കാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ ഇതിലും താഴ്ന്ന വിലയ്ക്ക് കയറ്റുമതി അനുവദിക്കാനും സാധ്യതയുണ്ട്.

സ്വകാര്യ ഏജന്‍സികള്‍ വഴി കയറ്റി അയക്കാന്‍ 50 ലക്ഷം ടണ്‍ ഗോതമ്പ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍നിന്ന് വിട്ടുകൊടുക്കാന്‍ കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ 30നകമാണ് കയറ്റുമതി ചെയ്യേണ്ടത്. ക്വിന്റലിന് 1484 രൂപ നിരക്കില്‍ ഇതിന് ടെന്‍ഡറും ക്ഷണിച്ചു. എന്നാല്‍, സ്വകാര്യ ഏജന്‍സികള്‍ പ്രതികരിച്ചില്ല. ഇത് കണക്കിലെടുത്താണ് ഇനിയും വില കുറച്ച് കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നത്. കാലയളവ് ജൂണ്‍ 30ല്‍നിന്ന് നീട്ടുകയും ചെയ്യും. കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിതല സമിതിയാണ് വില കുറയ്ക്കാനുള്ള തീരുമാനമെടുക്കേണ്ടത്. ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. 50 ലക്ഷം ടണ്‍ കയറ്റുമതി ചെയ്താല്‍ കൂടുതല്‍ ഗോതമ്പ് കയറ്റുമതിക്കായി വിട്ടുകൊടുക്കും. ഇക്കൊല്ലം ഇന്ത്യയില്‍നിന്ന് 75 ലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം.
(വി ജയിന്‍)

deshabhimani

No comments:

Post a Comment