സ്കൂളുകളിലേക്കുള്ള പാഠപുസ്തകവിതരണച്ചുമതല സ്വകാര്യ ഏജന്‍സിക്ക് നല്‍കി. സര്‍ക്കാര്‍ സ്ഥാപനമായ കാക്കനാട് കെബിപിഎസില്‍നിന്ന് സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കുന്ന ജോലി മംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കൊറിയര്‍ കമ്പനിക്കാണ് നല്‍കിയത്. ഡിടിഡിസി എന്ന കമ്പനിയാണ് ക്വട്ടേഷന്‍ എടുത്തിട്ടുള്ളത്. കഴിഞ്ഞതവണ ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫിനായിരുന്നു. പുസ്തകങ്ങള്‍ എത്തിച്ചവകയില്‍ പി ആന്‍ഡ് ടിക്ക് കഴിഞ്ഞവര്‍ഷം ഒരുകോടി രൂപയാണ് ലഭിച്ചത്. ഇത്തവണയും പി ആന്‍ഡ് ടിക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നു. ഒരു കിലോയ്ക്ക് 4.95 രൂപയാണ് അവര്‍ ക്വട്ടേഷന്‍ നല്‍കിയത്. ഇതു കഴിഞ്ഞതവണ 4.70 രൂപയായിരുന്നു. ഡിടിഡിസി 4.70 രൂപയ്ക്ക് നല്‍കിയിരുന്ന ക്വട്ടേഷനില്‍ മൂന്നുപൈസ കുറച്ച് 4.67 രൂപയ്ക്ക് നല്‍കുകയായിരുന്നു.
പൊതുമേഖലാ സ്ഥാപനമായ പി ആന്‍ഡ് ടിക്ക് കൊടുക്കാതെ സ്വകാര്യകമ്പനിക്ക് നല്‍കുന്നതില്‍ കെബിപിഎസിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് പോസ്റ്റല്‍വകുപ്പ് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് ക്വട്ടേഷന്‍ ഇല്ലാതെതന്നെ നല്‍കാന്‍ വ്യവസ്ഥ നിലവിലുള്ളപ്പോഴാണ് ഇത് അട്ടിമറിച്ചത്. പാഠപുസ്തകങ്ങളുടെ അച്ചടിയും സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള കടലാസുകള്‍ സര്‍ക്കാര്‍ കൃത്യസമയത്ത് കെബിപിഎസിന് നല്‍കാതിരുന്നതിനാല്‍ പാഠപുസ്തകങ്ങളുടെ അച്ചടി ഇത്തവണ പൂര്‍ത്തിയായിട്ടുമില്ല. 18 ലക്ഷം പാഠപുസ്തകങ്ങള്‍കൂടി ഇനി അച്ചടിക്കണം. 86, 60 സെ.മീ വീതിയുള്ള കടലാസുകള്‍ നല്‍കുന്നതിലാണ് വീഴ്ചവന്നത്. എല്ലാ വര്‍ഷവും ജൂണില്‍തന്നെ അച്ചടി ആരംഭിക്കുമെങ്കിലും ഇത്തവണ ഒക്ടോബറിലാണ് കടലാസുകള്‍ എത്തിച്ചത്. 2.26 കോടി പുസ്തകങ്ങളാണ് ഇത്തവണ അച്ചടിക്കേണ്ടത്. ഇതില്‍ 1.84 കോടി പുസ്തകങ്ങള്‍ മാത്രമാണ് ഇവിടെ അച്ചടിച്ചത്. കെബിപിഎസില്‍നിന്ന് സംസ്ഥാനത്തെ 14 ജില്ലകളിലുമുള്ള 23 ഡിപ്പോയിലേക്കാണ് പുസ്തകങ്ങള്‍ കൊണ്ടുപോകുന്നത്. ഇവിടെനിന്ന് സംസ്ഥാനത്തെ 3200 സ്കൂള്‍ സൊസൈറ്റികളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കും.
deshabhimani 050513
No comments:
Post a Comment