Wednesday, May 8, 2013

ഉന്നതനിലവാരമുള്ള കോളേജുകള്‍ക്ക് സ്വയംഭരണാവകാശം


സംസ്ഥാനത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍- എയ്ഡഡ് കോളേജുകള്‍ക്ക് യുജിസി നിബന്ധനകള്‍ക്ക് വിധേയമായി സ്വയംഭരണാവകാശം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അര്‍ഹമായ കോളേജുകളെ കണ്ടെത്താന്‍ വിദഗ്ധസമിതിയെ നിയമിക്കും. ഇതിനായി 15 കോടി രൂപ ബജറ്റ് നിര്‍ദേശത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ സ്വയംഭരണം നേടിയ കോളേജുകള്‍ വലിയ വിജയം നേടിയിട്ടുണ്ട്.

നദീജലവിഷയത്തില്‍ ചില പത്രങ്ങള്‍ തമിഴ്നാടിനു വേണ്ടി പ്രവര്‍ത്തിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പത്രങ്ങളുടെ പേര് പരാമര്‍ശിച്ചത് ശരിയായില്ല. പത്രങ്ങള്‍ അങ്ങനെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വനത്തിനു ചുറ്റും 12 കിലോ മീറ്റര്‍ ദൂരത്തില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല. ജനവാസകേന്ദ്രങ്ങളില്‍ ഇളവു നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, മാനന്തവാടി,പത്തനംതിട്ട,ഹോസ്ദുര്‍ഗ് സബ്ജയിലുകള്‍ ജില്ലാ ജയിലാക്കി ഉയര്‍ത്തി. ആറന്‍മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ് സിക്കു വിടും.

കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായ ചില കാര്യങ്ങളുണ്ട്. ഏലത്തോട്ടങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല. ഇതു സംബന്ധിച്ച് എംഎല്‍എമാരുടെ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സമയം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 070513

No comments:

Post a Comment