Wednesday, May 8, 2013
മൈക്രോസോഫ്റ്റ് ഉല്‍പ്പന്നം അടിച്ചേല്‍പ്പിക്കരുത്: എംപിമാര്‍
രാജ്യത്തെ എന്‍ജിനിയറിങ് കോളേജുകള്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ഇമെയില്‍, ഓഫീസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്ന അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലിന്റെ (എഐസിടിഇ) നിര്‍ദേശം പിന്‍വലിക്കണമെന്ന് കേരളത്തില്‍നിന്നുള്ള സിപിഐ എം എംപിമാര്‍ ആവശ്യപ്പെട്ടു. എഐസിടിഇ ചെയര്‍മാന്‍ എസ് എസ് മന്ദയെ നേരില്‍ക്കണ്ടാണ് എംപിമാര്‍ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് ചെയര്‍മാന്‍ എംപിമാര്‍ക്ക് ഉറപ്പുനല്‍കി.
എഐസിടിഇയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളെല്ലാം മൈക്രോസോഫ്റ്റിന്റെ "ഓഫീസ്-365" എന്ന ഉല്‍പ്പന്നം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഈ ഉല്‍പ്പന്നത്തിലുള്ളതാണ് ക്ലൗഡ് ഇമെയില്‍ അക്കൗണ്ടും മറ്റ് ഓഫീസ് ആപ്ലിക്കേഷനുകളും. 75 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്നതാണ് എഐസിടിഇയും മൈക്രോസോഫ്റ്റും തമ്മിലുള്ള ഇടപാട്. ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ ഉപയോഗത്തിനുമാത്രം ഇമെയില്‍ സൗകര്യം സൗജന്യമായി ലഭിക്കും. ഇന്‍ബോക്സിലും മറ്റ് ശേഖരണ സംവിധാനത്തിനുമുള്ള ശേഷി പരിമിതമായിരിക്കും. ക്രമേണ ഇതെല്ലാം പണംകൊടുത്ത് വാങ്ങേണ്ട അവസ്ഥയുണ്ടാകും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം ഈ സൗകര്യങ്ങളെല്ലാം സൗജന്യമായി നല്‍കുന്നുണ്ടെന്ന് എംപിമാര്‍ വിവരിച്ചു.
എഐസിടിഇയുടെ തീരുമാനം സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉല്‍പ്പന്നങ്ങളെയും അതുവഴി സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തെയും പ്രോത്സാഹിപ്പിക്കണമെന്നത് 2012ലെ ദേശീയ വിവരസാങ്കേതികവിദ്യാ നയത്തിന് എതിരാണ്. മൈക്രോസോഫ്റ്റിന്റെ ഫോര്‍മാറ്റിലുള്ള വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍മാത്രമേ പുതിയ സംവിധാനം അനുവദിക്കുന്നുള്ളൂ. മൈക്രോസോഫ്റ്റ്, വിപണനത്തിനുള്ള ഇടനിലക്കാരാക്കി എഐസിടിഇയെ രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. പൊതുഖജനാവിലെ പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം ഒരു സ്വകാര്യ കമ്പനിയുടെ മാര്‍ക്കറ്റിങ് ഏജന്റായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും എംപിമാര്‍ പറഞ്ഞു.
deshabhimani 080513
Labels:
ഐ.ടി.,
രാഷ്ട്രീയം,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment