Wednesday, May 8, 2013

ഫലപ്രഖ്യാപനം പര്‍ത്തിയാവും മുമ്പ് കോണ്‍ഗ്രസില്‍ തമ്മിലടി


കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 122 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്ന കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാത്തിലേക്ക്. കേവല ഭൂരിപക്ഷം നേടാന്‍ 113 സീറ്റുകളാണ് വേണ്ടത്. ഭരണകക്ഷിയായ ബിജെപി 39 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 110 സീറ്റുകള്‍ നേടിയിരുന്നു. കഴിഞ്ഞ തവണ 27 സീറ്റില്‍ ഒതുങ്ങിയ ജെഡിഎസ് 41 സീറ്റുകളില്‍ ലീഡ് നേടി. മുന്‍ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ കെജെപി 06 സീറ്റുകളിലും മറ്റ് കക്ഷികള്‍ 15 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാംറെഡ്ഡി ബാഗേപ്പള്ളി മണ്ഡലത്തില്‍ പിന്നിലാണ്. മംഗലാപുരത്ത് മലയാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യു ടി ഖാദര്‍ വിജയിച്ചു. ശിക്കാരിപുര മണ്ഡലത്തില്‍ യെദ്യൂരപ്പ(കെജെപി), രാമനഗരത്ത് കുമാരസ്വാമി(ജെഡിഎസ്), വരുണയില്‍ സിദ്ധരാമയ്യ(കോണ്‍ഗ്രസ്), ഹുബ്ലി ദര്‍വാര്‍ഡ് സെന്‍ട്രലില്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍(ബിജെപി), മാണ്ഡ്യയില്‍ അംബരീഷ്(കോണ്‍ഗ്രസ്)എന്നീ പ്രമുഖര്‍ വിജയിച്ചു.

ഉപമുഖ്യമന്ത്രി ഈശ്വരപ്പ, കെജെപിയുടെ പ്രമുഖ സ്ഥാനാര്‍ഥി ശോഭ കരന്തലജെ എന്നിവര്‍ തോറ്റു. ബെല്ലാരിയില്‍ ശ്രീരാമലുവും കൊരട്ടഗരെയില്‍ ജി പരമേശ്വറും പിന്നിലാണ്. ആകെയുള്ള 224 സീറ്റില്‍ 223 എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 71.29 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. 36 കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തി.

ഫലപ്രഖ്യാപനം പര്‍ത്തിയാവും മുമ്പ് കോണ്‍ഗ്രസില്‍ തമ്മിലടി

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞെടുപ്പില്‍ ഫലപ്രഖ്യാപനം പുര്‍ത്തിയാവും മുമ്പ് തന്നെ കോണ്‍ഗ്രസില്‍ തമ്മിലടി. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് ഇതിനകം തന്നെ തര്‍ക്കം ആരംഭിച്ചിരിക്കുന്നത്. മൈസൂര്‍ ജില്ലയിലെ വരുണ നിയമസഭാമണ്ഡലത്തില്‍ നിന്നും വിജയിച്ച പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയായും കെ പി സിസി അധ്യക്ഷന്‍ ജി പരമേശ്വറുമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള മല്‍സരാര്‍ഥികള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്രമന്ത്രിമാരായ മല്ലികാര്‍ജുന കാര്‍ഖെ, വീരപ്പമൊയ്ലി എന്നിവരും മുഖ്യമന്ത്രി പദം തങ്ങളും ലക്ഷ്യമിട്ടിട്ടുണ്ടെന്ന സൂചന നല്‍കിയിരുന്നു. ബുധനാഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു തുടങ്ങിയതോടെ താനും മുഖ്യമന്ത്രി പദത്തിന് യോഗ്യനാണെന്ന് കാര്‍ഖെ പ്രഖ്യപിച്ചിത് സിദ്ധാരമയ്യക്കും കോണ്‍ഗ്രസിനും തലവേദനയായിട്ടുണ്ട്. സിദ്ധരാമയ്യക്ക് കടുത്ത ഭിഷണിയാകുമെന്ന് കരുതയിരുന്ന ജി പരമേശ്വര്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ്. ഇതില്‍ ആശ്വസിച്ചിരിക്കവെയാണ് കാര്‍ഖെ നിലപാട് സിദ്ധരാമയ്യയെ വലച്ചിരിക്കുന്നത്.

ദീര്‍ഘകാല രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടുന്ന സിദ്ധരാമയ്യക്ക് നിലവില്‍ പ്രതിപക്ഷനേതാവായിരുന്നത് മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് അനുകൂല ഘടകമാവുമെന്നാണ് അദ്ദേഹത്തിന്റെ അനുയയായികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ജനാദാദളില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ "സിദ്ധു"വിനെ കോണ്‍ഗ്രസ് പാരമ്പര്യം പറഞ്ഞ് പരമേശ്വരവിഭാഗം എതിര്‍ക്കുന്നുണ്ട്. ജി പരമേശറിന്റെ തോല്‍വിയോടെ ഇത് മറികടക്കാം എന്നു കരുതിയിരിക്കെയാണ് കാര്‍ഗെ രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്നു പറഞ്ഞ കാര്‍ഗെ സിദ്ദുവിന്റെ പ്രതിപക്ഷനേതാവെന്ന അവകാശവാദം മറികടക്കാന്‍ നേരത്തേ താനും പ്രതിപക്ഷനേതാവയിരുന്നു എന്നും വ്യക്തമാക്കുന്നു.

എന്നാല്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയായിരിക്കുന്നതിനാല്‍ സംസ്ഥാനത്തുനിന്നും വേണ്ടത്ര പിന്തുണ കാര്‍ഗെ ക്ക് ലഭിക്കില്ലെന്നാണ് സിദ്ധു പക്ഷം അവകാശപ്പെടുന്നത്. കൂടാതെ നിയമസഭാകക്ഷിയോഗത്തില്‍ തനിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്താനാനുള്ള എംഎല്‍എ മാര്‍ സിദ്ധരാമയ്യക്കുണ്ടെന്നും ഇക്കുട്ടര്‍ വാദിക്കുന്നു. മുഖ്യമന്ത്രി പദത്തിന് ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഒരു കൈ നോക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്രമന്ത്രി വീരപ്പ മൊയ് ലി. അതേസമയം ഇതിനകം തന്നെ കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന എസ് എം കൃഷ്ണയുടെ പിണക്കം മാറ്റാന്‍ മുഖ്യമന്ത്രിപദം അദ്ദേഹത്തിന് നല്‍കണമെന്ന് വാദിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്

deshabhimani

No comments:

Post a Comment