Wednesday, May 8, 2013
എല്‍ഡിഎഫിന് എട്ടിടത്ത് വിജയം
സംസ്ഥാനത്ത് 16 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എട്ട് വാര്‍ഡ് എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും ഒരിടത്ത് യുഡിഎഫ് വിമതനും ജയിച്ചു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായ ത്തിലെ ചെറിയനാട് വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഐ എം സ്ഥാനാര്‍ത്ഥി ദീപ സ്റ്റെനറ്റ് 579 വോട്ടിനാണ് വിജയിച്ചത്. നിലവില്‍ സിപിഐ എം വിജയിച്ച വാര്‍ഡാണ്. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ഞാഞ്ഞുക്കാട് വാര്‍ഡില്‍ മുസ്ലീംലീഗിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ യിലെ ഷൈനി ഷാനവാസാണ് വിജയി. പുറക്കാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്താഫീസ് വാര്‍ഡില്‍ യുഡിഎഫ് വിമതന് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണിത്. സിപിഐ സ്ഥാനാര്‍ത്ഥിയാണ് തോറ്റത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തായി. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ തൃപ്പൂരക്കുളം വാര്‍ഡ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ കൃഷ്ണകുമാരി വിജയിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതാദ്യമായി പരീക്ഷണാര്‍ത്ഥം ചെങ്ങന്നൂര്‍ ബ്ലോക്കിലെ ചെറിയനാട് വാര്‍ഡിലും, ചെറിയനാട് ഗ്രാമപഞ്ചായത്തിലെ ഞാഞ്ഞുക്കാടും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ചായിരുന്നു പോളിംഗ്.
എറണാകുളം ജില്ലയിലെ കോതമംഗലം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. യുഡിഎഫ് വിജയിച്ച പിണര്വൂര്ക്കുടി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുക്കുയായിരുന്നു. സിപിഐ എമ്മിലെ ബിനേഷ് നാരായണന് 111 വോട്ടിനാണ് വിജയിച്ചത്. ചേന്ദമംഗലത്തെ മനക്കോടം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. സി എസ് പങ്കജാക്ഷന് 257 വോട്ടിന് വിജയിച്ച് കോണ്‍ഗ്രസിന്റെ വാര്‍ഡ് നിലനിര്‍ത്തി.
ഇടുക്കി ജില്ലയിലെ മരിയാപുരത്തെ മിനിഡാമില്‍ യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ റെജിയാണ് 121 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.
തൃശൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. രണ്ട് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പാഞ്ഞാളിലെ പൈങ്കുളം സെന്ററില്‍ ബിജെപി ജയിച്ച വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ മാലിയില്‍ ഗംഗാധരന് എട്ട് വോട്ടിന് ജയിച്ചു. ചേര്‍പ്പ് പഞ്ചായത്തിലെ ചെവ്വൂര് ഈസ്റ്റ് വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ ജെറിന് ജോസാണ് വിജയിച്ചത്. എടത്തിരുത്തിയിലെ ചെന്ദ്രാപ്പിന്നി നോര്‍ത്ത് വാര്‍ഡില്‍ സിപിഐ എമ്മിലെ ടി കെ ചന്ദ്രബാബു വിജയിച്ചു. 58 വോട്ടിനാണ് വാര്‍ഡ് നിലനിര്‍ത്തിയത്. കയ്പ്പമംഗലത്തെ പഞ്ചായത്താഫീസ് വാര്‍ഡില്‍ കോണ്‍ഗ്രസിലെ കെ കെ ഉമ 88 വോട്ടിന് വിജയിച്ച് വാര്‍ഡ് നിലനിര്‍ത്തി.അതിരപ്പിളളിയിലെ വെട്ടിക്കുഴി വാര്‍ഡില്‍ മൂന്ന് വോട്ടിന് യുഡിഎഫിലെ കെ കെ രാജന് വിജയിച്ചു. യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി.
പാലക്കാട് ജില്ലയിലെ കൊടുമ്പിലെ മിഥുനംപളളം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ ബിന്ദുവാണ് വിജയിച്ചത്.
മലപ്പുറം ജില്ലയിലെ മുന്നിയൂരിലെ പടിക്കല്‍ സൗത്ത് വാര്‍ഡില്‍ മുസ്ലീംലീഗിലെ അബ്ദുള്‍ റഹിം 36 വോട്ടിനാണ് വിജയിച്ചത്.
കോഴിക്കോട് കടലുണ്ടിയിലെ ഹൈസ്ക്കൂള് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലീംലീഗിലെ അഷ്റഫ് 227 വോട്ടിനാണ് വിജയിച്ചത്.
കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയിലെ ആനേനിമെട്ട വാര്‍ഡില്‍ സിപിഐ എമ്മിലെ പി സുരേന്ദ്രന് 51 വോട്ടിനു വിജയിച്ചു. എല്‍ഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജയിച്ചിരുന്നു.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment