Monday, May 6, 2013
കോടികളുടെ കള്ളപ്പണം ഒഴുകുന്നു
പേരാമ്പ്ര: കോഴിക്കോട് ജില്ലയില്‍ ചക്കിട്ടപ്പാറയിലെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്ത് നടത്താനൊരുങ്ങുന്ന ഇരുമ്പ് ഖനനം വഴി കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ തന്ത്രങ്ങളൊരുങ്ങുന്നു.
കേന്ദ്രമന്ത്രിമാരും വന്‍കിടവ്യവസായ പ്രമുഖന്മാരും ഉള്‍പ്പെട്ട ലോബിയാണ് ഈ ഇരുമ്പുഖനനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചക്കിട്ടപ്പാറ വില്ലേജിലെ 406 ഹെക്ടര്‍ വരുന്ന സര്‍ക്കാര്‍-സ്വകാര്യ ഭുമിയിലാണ് വന്‍തോതില്‍ ഇരുമ്പയിരുള്ളതായി കണ്ടെത്തിയിട്ടുള്ളത്. കര്‍ണാടകയിലെ എം എസ് പി എല്‍ എന്ന സ്വകാര്യ കമ്പനിയാണ് ഇവിടെ ഖനനത്തിനൊരുങ്ങുന്നത്.
കര്‍ണാടകയിലെ വിവിധ സര്‍ക്കാരുകളെ നിയന്ത്രിക്കുകയും ഭുമിയിടപാട് വഴി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യുന്ന റെഡ്ഡി സഹോദരന്മാരാണ് കമ്പനിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരങ്ങളിലെ വനഭുമി, സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭുമി, സ്വകാര്യവ്യക്തികളുടെ കൃഷി ഭുമി എന്നിവ ഉള്‍പ്പെടുന്നതാണ് സര്‍വെയില്‍ ഉള്‍പ്പെടുന്ന 406 ഹെക്ടര്‍ പ്രദേശം.
രണ്ടുവര്‍ഷമായി പ്രദേശത്ത് സര്‍വെ നടത്താനുള്ള നീക്കം നടന്നിട്ടും സര്‍ക്കാര്‍ തലത്തില്‍ യാതൊരു ഇടപെടലുമുണ്ടായില്ല . കമ്പനിയുടെ ശാസ്ത്ര സാങ്കേതിക വിഭാഗം റഡാര്‍ സംവിധാനത്തിലുടെയാണ് ഈ പ്രദേശത്ത് ഇരുമ്പയിരുണ്ടെന്ന കാര്യം മനസ്സിലാക്കിയത് എന്നാണ് പറയപ്പെടുന്നതെങ്കിലും ദുരുഹമായ മറ്റെന്തങ്കിലും പദ്ധതികളുണ്ടോ എന്ന കാര്യവും വ്യക്തമല്ല. കേന്ദ്ര, സംസ്ഥാന ബന്ധങ്ങള്‍ക്ക് പുറമേ, പ്രാദേശികമായുള്ള രാഷ്ട്രീയ പിന്തുണയും ഇവര്‍ക്ക് ലഭിച്ചതായാണ് സുചന. ഗുഢപദ്ധതിയുമായി രണ്ടു വര്‍ഷക്കാലം കമ്പനിയുടെ ആളുകള്‍ പ്രദേശത്തെത്തിയതായും അവര്‍ക്ക് നല്ല നിലയിലുള്ള സ്വീകരണം ലഭിച്ചതായും സുചനയുണ്ട്. ഭുമി വിട്ടുനല്‍കാന്‍ തയ്യാറായ വ്യക്തികളുമായി കമ്പനിക്ക് വേണ്ടി പ്രദേശത്തെ ചിലര്‍ വസ്തു ഇടപാട് നടത്തിയതായും ഈയിനത്തില്‍ തന്നെ ലക്ഷക്കണക്കിനു രൂപ കൈമാറ്റം ചെയ്തതായും പറയപ്പെടുന്നു. ഖനനത്തിന്റെ ആദ്യഘട്ടമെന്ന നിലക്ക് സര്‍വെ നടപടികള്‍ തുടങ്ങാനൊരുങ്ങുകയാണ് കമ്പനി.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിയമപരമായ അനുമതിയില്ലാതെ സര്‍വെ തുടങ്ങുന്നതിനു പിന്നില്‍ മന്ത്രിമാര്‍ക്കും കോണ്‍ഗ്രസ് എം പിമാര്‍ക്കും പങ്കുള്ളതായും ആരോപണമുയര്‍ന്നുകഴിഞ്ഞു.
(കെ കെ സന്തോഷ് കുമാര്‍)
janayugom
Subscribe to:
Post Comments (Atom)
No comments:
Post a Comment