വിലനിയന്ത്രണം നീക്കിയത് സ്ഥാപനങ്ങളുടെ മൊത്തം നഷ്ടത്തില്‍ 69.8 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഒഡിഷയിലെ പൊതുമേഖലാ സ്ഥാപനം മാത്രമേ നേരിയ തോതിലെങ്കിലും ലാഭം നിലനിര്‍ത്തുന്നുള്ളൂ. ജനുവരിയിലാണ് വന്‍കിട ഉപയോക്താക്കള്‍ക്കുള്ള സബ്സിഡി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഡീസല്‍ സബ്സിഡി ക്രമേണ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഓരോ മാസവും 50 പൈസവീതം കൂട്ടി മൊത്തത്തിലുള്ള ഡീസല്‍ സബ്സിഡി ഇല്ലാതാക്കാനും കേന്ദ്രം തീരുമാനിച്ചു. ഈ ഭാരവും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. വിലനിയന്ത്രണം നീക്കിയശേഷം മൂന്നുതവണ വില വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്ന ഡീസലിന്റെ വില 48.67 രൂപയാണ്. എന്നാല്‍, റെയില്‍വേ, സംസ്ഥാന പൊതു ഗതാഗതസ്ഥപാനങ്ങള്‍ എന്നിവ 60 രൂപയോളം നല്‍കിയാണ് ഡീസല്‍ വാങ്ങുന്നത്. പൊതുമേഖലാ ഗതാഗത സംവിധാനങ്ങള്‍ക്ക് യാത്രക്കൂലി കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 18.3 ശതമാനമെങ്കിലും യാത്രക്കൂലി കൂട്ടാതെ മുന്നോട്ട് പോകാനാകില്ല. സ്ഥാപനങ്ങളുടെ ആകെ ചെലവില്‍ 18.3 ശതമാനവും ഡീസലിനാണ്. വിലനിയന്ത്രണം നീക്കിയത് 6.9 ശതമാനത്തിന്റെ അധികച്ചെലവാണ് വരുത്തിയത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചധനം 311371 കോടി
ന്യൂഡല്‍ഹി: പൊതുമേഖലാ ഗതാഗതസംവിധാനങ്ങളെ വന്‍കിട ഉപയോക്താക്കളില്‍പ്പെടുത്തി സബ്സിഡി നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പൊതുഗതാഗതത്തെ തകര്‍ക്കുന്നതായി പഠനറിപ്പോര്‍ട്ട്. പതിനൊന്നാം പദ്ധതിക്കാലത്ത് ലാഭത്തിലായിരുന്ന ബംഗളൂരു മെട്രോപൊളിറ്റന്‍, കര്‍ണാടകം, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ പൊതുമേഖലാ ഗതാഗതസ്ഥാപനങ്ങള്‍ വിലനിയന്ത്രണം നീക്കിയശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായി ഇന്ത്യാ റേറ്റിങ് ആന്‍ഡ് റിസര്‍ച്ച് വ്യക്തമാക്കി. വിലനിയന്ത്രണം നീക്കിയത് സ്ഥാപനങ്ങളുടെ മൊത്തം നഷ്ടത്തില്‍ 69.8 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഒഡിഷയിലെ പൊതുമേഖലാ സ്ഥാപനം മാത്രമേ നേരിയ തോതിലെങ്കിലും ലാഭം നിലനിര്‍ത്തുന്നുള്ളൂ.
ജനുവരിയിലാണ് വന്‍കിട ഉപയോക്താക്കള്‍ക്കുള്ള സബ്സിഡി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഡീസല്‍ സബ്സിഡി ക്രമേണ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഓരോ മാസവും 50 പൈസവീതം കൂട്ടി മൊത്തത്തിലുള്ള ഡീസല്‍ സബ്സിഡി ഇല്ലാതാക്കാനും കേന്ദ്രം തീരുമാനിച്ചു. ഈ ഭാരവും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. വിലനിയന്ത്രണം നീക്കിയശേഷം മൂന്നുതവണ വില വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ സബ്സിഡി നിരക്കില്‍ ലഭിക്കുന്ന ഡീസലിന്റെ വില 48.67 രൂപയാണ്. എന്നാല്‍, റെയില്‍വേ, സംസ്ഥാന പൊതു ഗതാഗതസ്ഥപാനങ്ങള്‍ എന്നിവ 60 രൂപയോളം നല്‍കിയാണ് ഡീസല്‍ വാങ്ങുന്നത്. പൊതുമേഖലാ ഗതാഗത സംവിധാനങ്ങള്‍ക്ക് യാത്രക്കൂലി കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 18.3 ശതമാനമെങ്കിലും യാത്രക്കൂലി കൂട്ടാതെ മുന്നോട്ട് പോകാനാകില്ല. സ്ഥാപനങ്ങളുടെ ആകെ ചെലവില്‍ 18.3 ശതമാനവും ഡീസലിനാണ്. വിലനിയന്ത്രണം നീക്കിയത് 6.9 ശതമാനത്തിന്റെ അധികച്ചെലവാണ് വരുത്തിയത്.
No comments:
Post a Comment