ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന തരംതാണതും മന്ത്രിസ്ഥാനത്തിന് കളങ്കമുണ്ടാക്കുന്നതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മുല്ലപ്പള്ളിയുടെ നിലപാട് അപ്രതീക്ഷിതമല്ല. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐ എം നേരത്തെ വ്യക്തമാക്കിയതാണ്. കേസന്വേഷണം ആരംഭിക്കുന്നതിന് മുമ്പുതന്നെ സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയയാളാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുല്ലപ്പള്ളിയുടെ നിലപാട് മന്ത്രിപദവിക്ക് ചേര്‍ന്നതല്ലെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നതാണ്.
കേസ് സിബിഐക്കു വിടുമെന്ന് കാണിച്ച് മുല്ലപ്പള്ളി ആരെയാണ് വിരട്ടാന്‍ ശ്രമിക്കുന്നത്. അഴിമതി പ്രശനത്തില്‍പെട്ട് ആടിയുലയുന്ന യുപിഎ സര്‍ക്കാരില്‍ സഹമന്ത്രി മാത്രമായ മുല്ലപ്പള്ളിയുടെ ജല്‍പ്പനങ്ങള്‍ക്ക് എന്തു വിലയാണുള്ളത്. സിപിഐ എം നേതൃത്വത്തെ കുറ്റപ്പെടുത്തി ഇടക്കിടെ പ്രസ്താവനകളിറക്കുന്ന മുല്ലപ്പള്ളിയുടെ മനോനില അപസ്മാര രോഗിയുടേതിന് തുല്യമാണ്. ചന്ദ്രശേഖരന്‍ കൊലക്കേസിലെ സാക്ഷികളെ കണ്ടെത്തിയതും മൊഴിയെടുത്തതും മുല്ലപ്പള്ളിയുടെ പാര്‍ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പൊലീസാണ്. പൊലീസ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാരും ഒരുപറ്റം മാധ്യമങ്ങളും പറഞ്ഞതും ജനങ്ങള്‍ മറന്നിട്ടില്ല. എന്നിട്ടിപ്പോള്‍ മുല്ലപ്പി മലര്‍ന്നുകിടന്ന് തുപ്പുകയാണ്. കോണ്‍ഗ്രസിലെ പടലപ്പിണക്കത്തിനും ചേരിപ്പോരിനും സിപിഐ എമ്മിനുനേരെ കുതിര കയറരുത്. സിപിഐ എം സംസ്ഥാന നേതൃത്വത്തെ അധിക്ഷേപിക്കുന്ന മുല്ലപ്പള്ളിയുടെ നിലപാട് ഗുരുതര പ്രത്യാഘാതത്തിനിടയാക്കും.
ആര്‍എംപി എന്ന ഈര്‍ക്കില്‍ സംഘത്തിന്റെ രൂപീകരണം മുതല്‍ അതിന്റെ രക്ഷാധികാരിയാണ് മുല്ലപ്പള്ളി. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ജയിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്ത ആര്‍എംപി സംഘത്തെ മുല്ലപ്പള്ളിക്ക് മറക്കാനാവില്ല. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയമുറപ്പായ മുല്ലപ്പള്ളിയുടെ വെപ്രാളം എല്ലാവര്‍ക്കും മനസ്സിലാവും. എന്നാല്‍ അതിന്റെ പേരില്‍ സിപിഐ എമ്മിനെ തകറക്കാശമന്ന് വ്യമോഹിക്കുന്ന മുല്ലപ്പള്ളിയെ ജനങ്ങള്‍ പാഠം പഠിപ്പിക്കുക തന്നെ ചെയ്യും. കഴിഞ്ഞ അഞ്ചുവര്‍ഷം യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നിട്ടും വടകര മണ്ഡലത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ മുല്ലപ്പള്ളിക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യനായി മാറിക്കഴിഞ്ഞ മുല്ലപ്പള്ളിക്ക് തെരഞ്ഞെടുപ്പ് അടുക്കുന്തോറും സമനില തെറ്റുകയാണ്.
കണ്ണൂറ നാറാത്ത് ആയുധ പരിശീലനത്തിനിടെ പൊലീസ് പിടികൂടിയ പോപ്പുലര്‍ ഫ്രണ്ടുകാരുശട തീവ്രവാദബന്ധം സംബന്ധിച്ച് എന്‍ഐ അന്വേഷണം ആവശ്യമില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാട് ദുരൂഹമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ പ്രണ്ടിന്റെ പിന്തുണ നേടാനുള്ള ഗൂഢാലോചനയുടെ ഭാഗമണിത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഭ്യന്തര സഹമന്ത്രിയുടെ നിലപാട് ഹീനമാണെന്നും എളമരം കരീം പറഞ്ഞു.
deshabhimani
No comments:
Post a Comment