നഗരവികസന പദ്ധതികള്‍ക്ക് അകാലചരമം സര്‍ക്കാരിന് നഷ്ടം കോടികള്‍. പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തതിന്റെ ഭാഗമായി കഴിഞ്ഞ ഒരു നാല് മാസത്തിനിടെ പിഴ പലിശയിനത്തില്‍ സര്‍ക്കാരിന് ലോകബാങ്കിന് മാത്രം നല്‍കേണ്ടിവന്നത് 2.3 കോടി രൂപ.
ഇത്രയധികം തുക പിഴയായി നല്‍കിയിട്ടും പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രത്യേകിച്ചും നഗരാസൂത്രണ വകുപ്പ് അനാസ്ഥ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്തമാസം വീണ്ടും ഇപ്പോള്‍ നല്‍കിയിതിലധികം തുക പിഴ പലിശയായി നല്‍കേണ്ടിവരും. ഇതിന്റെ ഭാഗമായി പല പദ്ധതികളും നഷ്ടപ്പെടും. ഇത് മാത്രമല്ല പാതിവഴിയിലായ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കാന്‍ മറ്റ് ധനകാര്യ ഏജന്‍സികള്‍ തയ്യാറാകാത്ത സ്ഥിതി സംജാതമാകുമെന്നും ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
പദ്ധതികള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരായ കെ എസ് യു ഡി ഉദ്യോഗസ്ഥര്‍ വിവിധ പദ്ധതികളുടെ പേരില്‍ ലക്ഷങ്ങള്‍ അടിച്ചുപൊളിച്ചു. സര്‍ക്കാര്‍ ചെലവില്‍ ഷോപ്പിംഗ് നടത്തി ഇത്രയുമാണ് പദ്ധതിയുടെ ആകെ നേട്ടം.
ബേസിക് സര്‍വീസസ് ടു അര്‍ബന്‍ പൂവര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയുള്ള ചേരി നിര്‍മ്മാര്‍ജ്ജനം, നഗരവാസികളായ പട്ടിണി പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി രൂപീകരിച്ച പോവര്‍ട്ടി സോഷ്യല്‍ ഫണ്ട്, കുടിവെള്ള വിതരണം, നഗരങ്ങളിലെ മഴവെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വിഭാവന ചെയ്ത സ്റ്റോം വാട്ടര്‍ ഡ്രെയിനേജ്, ഗതാഗത സംവിധാനം കാര്യക്ഷമാക്കുന്നതിന് നടപ്പാക്കിയ സിറ്റി മൊബിലിറ്റി പ്ലാന്‍, കെട്ടിട നികുതി പിരിവ് സംവിധാനം കാര്യക്ഷമമാക്കി നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ ടാക്‌സ് മാപ്പിംഗ് തുടങ്ങിയ പദ്ധതികളാണ് യു ഡി എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഭാഗമായി അകാല ചരമം പ്രാപിച്ചത്.
സംസ്ഥാനത്തെ അഞ്ച് നഗരങ്ങളിലെ ചേരികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ഉപയോഗിച്ചുള്ള 267 കോടിയുടെ പദ്ധതിയും പാതിവഴിയില്‍. ചേരികളുടെ പുനരുദ്ധാരണം, കാര്യക്ഷമമായ ഡ്രെയിനേജ് സംവിധാനം, അംഗനവാടികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിട്ടത്. സിറ്റി കോര്‍പ്പറേഷനുകളുടെ നികുതി പിരിവ് സംവിധാനം കാര്യക്ഷമാക്കുന്നതിനുള്ള ടാക്‌സ് മാപ്പിംഗ് സംവിധാനം തുടക്കത്തിലേ പാളി.
ലോകബാങ്കില്‍നിന്നും കൊള്ളപലിശക്ക് എടുക്കുന്ന വായ്പകളും കേന്ദ്ര സര്‍ക്കാരിന്റെ നഗരവികസന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികള്‍ വഴി ലഭിക്കുന്ന തുകയുമാണ് നഗരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. വായ്പകളും ഗ്രാന്റുകളും നല്‍കുമ്പോള്‍ തന്നെ പദ്ധതിനിര്‍വഹണം, പണികള്‍ തീര്‍ക്കേണ്ട കാലാവധി, വായ്പകള്‍ തിരികെ അടച്ച് തുടങ്ങേണ്ട കാലാവധി, നിര്‍വഹണം താമസിച്ചാല്‍ ഈടാക്കുന്ന പിഴ എന്നിവയും വായ്പാരേഖകളില്‍ വ്യക്തിമാക്കിയിട്ടുണ്ട്. ഇതൊന്നും അറിയാില്ലെന്ന സമീപനമാണ് വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
janayugom
No comments:
Post a Comment