കല്‍ക്കരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ സുപ്രീംകോടതിയുടെ നിശിതവിമര്‍ശത്തെകുറിച്ച് പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശത്തിന് പിന്നാലെ നിയമ മന്ത്രി അശ്വനികുമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രഹരമാണ് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സിബിഐ ഒരു സ്വതന്ത്ര ഏജന്‍സി അല്ലെന്ന് വ്യക്തമായി. സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തം പുലര്‍ത്തുകയും സിബിഐയെ നിര്‍ദിഷ്ട ലോക്പാലിന്റെ പരിധിയില്‍ കൊണ്ടു വരികയും വേണമെന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടു. നേരത്തെ പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആവര്‍ത്തിച്ചിരുന്നു. അതേസമയം താന്‍ സര്‍ക്കാരിന്റെ ഭാഗമാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പ്രതികരിച്ചു. സിബിഐ സ്വതന്ത്ര അന്വേഷണ നിലപാട് വീണ്ടെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് പ്രതികരണം.
deshabhimani 010513
No comments:
Post a Comment